ലതാ മങ്കേഷ്കറുടെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി മമ്മൂട്ടിയും മോഹൻലാലും

For full experience, Download our mobile application:
Get it on Google Play

ദില്ലി : ഭാരതത്തിന്റെ വാനമ്പാടി ലതാ മങ്കേഷ്കറുടെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി നടന്മാരായ മമ്മൂട്ടിയും മോഹൻലാലും. ‘ലതാജിയുടെ ശബ്ദം സമാനതകളില്ലാതെ എക്കാലവും നിലനിൽക്കും’ എന്ന് മമ്മൂട്ടിയും ‘സം​ഗീതത്തിലൂടെ എക്കാലവും ജീവിക്കുമെന്ന്’ മോഹൻലാലും ട്വീറ്റിൽ പറഞ്ഞു. സിനിമാ രം​ഗത്തും രാഷ്ട്രീയ, സാംസ്കാരിക രം​ഗത്തുമുള്ള നിരവധി വ്യക്തികളാണ് ലതാ മങ്കേഷ്കറുടെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തിയത്.

മുംബൈയിലെ പ്രൈവറ്റ് ഹോസ്പിറ്റലിൽ ഇന്ന് രാവിലെയായിരുന്നു ലതാ മങ്കേഷ്കറിന്റെ അന്ത്യം. 92 വയസ്സായിരുന്നു. കഴിഞ്ഞ ഒരു മാസമായി മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ഗായികയെ ഇന്നലെ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു.  13ാം വയസ്സിലാണ് ലത സം​ഗീതലോകത്തേക്ക് ചുവടുവെച്ചു തുടങ്ങുന്നത്. ഇന്ത്യൻ സം​ഗീതത്തിലെ ഒഴിവാക്കാൻ സാധിക്കാത്ത സാന്നിദ്ധ്യമായി ലത മങ്കേഷ്കർ മാറിയത് വളരെപ്പെട്ടെന്നായിരുന്നു.

”ഭാരത രത്ന ലതാ മങ്കേഷ്കർ എന്ന സം​ഗീത പ്രതിഭാസത്തിന്റെ വിയോ​ഗത്തെക്കുറിച്ച് അറിഞ്ഞപ്പോൾ അ​ഗാധമായ ദു:ഖം തോന്നി. സം​ഗീതത്തിലൂടെ അവർ ജീവിക്കട്ടെ, അവരുടെ പ്രിയപ്പെട്ടവരിലേക്ക്  അനുശോചനം അറിയിക്കുന്നു” എന്നായിരുന്നു മോഹൻലാലിന്റെ ട്വീറ്റ്.

”ഇന്ത്യക്ക് നമ്മുടെ വാനമ്പാടി നഷ്ടപ്പെട്ടു. ഇനിയൊരിക്കലും സിനിമയും സം​ഗീതവും പഴയത് പോലെ ആകില്ല. ലതാജി നിങ്ങളുടെ പ്രതീകാത്മക ശബ്ദവും മഹത്വമുള്ള പ്രവർത്തനങ്ങളും  സമാനതകളില്ലാതെ എക്കാലവും നിലനിൽക്കും”. മമ്മൂട്ടി ട്വീറ്റിൽ കുറിച്ചു.


;’റെസ്റ്റ് ഇന്‍ പീസ്, ലെജെന്‍ഡ്’ എന്നാണ് നടന്‍ പ്രിഥ്വിരാജ് ട്വീറ്റ് ചെയ്ചിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അരുണാചൽ പ്രദേശിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ അപ്പർ സുബൻസിരിയിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു....

‘സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം’ : വിവാദ സന്ദേശവുമായി തൃശൂരിലെ സ്കൂൾ ഉടമ

0
തൃശൂർ : മാളയിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികൾ പാകിസ്ഥാനിലേക്ക് പോകണമെന്ന് സ്കൂൾ ഉടമ....

രത്തൻ ടാറ്റ ട്രസ്റ്റ് പുതിയ ചെയർമാനെ കണ്ടെത്തുന്നത് വൈകിയേക്കും ; നിർണായക യോഗം ചൊവ്വാഴ്ച

0
മുംബൈ : ടാറ്റ സൺസ് ചെയർമാൻ പദവിയിൽ നിന്നു രാജി പ്രഖ്യാപിച്ച...

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും ഉള്ളിൽനിന്ന് തകർക്കണം ; രഹസ്യ പദ്ധതിയുമായി പുടിൻ

0
മോസ്‌കോ : നാറ്റോയെയും യൂറോപ്യൻ യൂണിയനെയും 'ഉള്ളിൽ നിന്ന് തകർക്കുക' എന്ന...