പൂജപ്പുര രവിക്ക് കലാലോകത്തിന്റെ അന്ത്യാഞ്ജലി ; സംസ്‌കാരം ഇന്ന് തിരുവനന്തപുരത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: അന്തരിച്ച സിനിമാ, നാടക നടന്‍ പൂജപ്പുര രവിയുടെ സംസ്‌കാരം ഇന്ന് തിരുവനന്തപുരത്ത് നടക്കും. തിരുവനന്തപുരം ശാന്തികവാടത്തില്‍ ഉച്ചയ്ക്ക് 12 മണിക്കാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. പൂജപ്പുര ചെങ്കള്ളൂരിലെ വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. പൂജപ്പുര രവിയുടെ വിദേശത്തുള്ള മകന്‍ ഇന്നലെ രാത്രിയോടെ തിരുവനന്തപുരത്തെത്തി. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമടക്കം നിരവധിയാളുകളാണ് പ്രിയ കലാകാരന് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയത്. ഇടുക്കി മറയൂരിലെ മകളുടെ വസതിയിലാണ് പൂജപ്പുര രവിയുടെ അന്ത്യം സംഭവിച്ചത്. തിങ്കളാഴ്ച തന്നെ മൃതദേഹം പൂജപ്പുരയിലെ വീട്ടിലെത്തിച്ചിരുന്നു.

മലയാള സിനിമയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് കാലഘട്ടത്തിൽ നിന്നു ചരിത്രത്തിനൊപ്പം സഞ്ചരിച്ച അപൂര്‍വ കലാകാരനാണ് രവീന്ദ്രൻ നായരെന്ന പൂജപ്പുര രവി. ഇടുക്കി മറയൂർ പുതച്ചിവയലിലെ മകളുടെ വീട്ടിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു അദ്ദേഹം. ഞായറാഴ്ച രാത്രി പത്തരയോടെ മൃതശരീരം പൂജപ്പുരയിലെ വസതിയിലെത്തിച്ചിരുന്നു. നിരവധി നാടകങ്ങളിലും എണ്ണൂറോളം സിനിമകളിലും അഭിനയിച്ച പൂജപ്പുര രവി 86ാം വയസിലാണ് മലയാള സിനിമാ ലോകത്തോട് വിടപറഞ്ഞത്. തിരുവനന്തപുരം ജില്ലയിലെ പൂജപ്പുരയില്‍ മാധവന്‍ പിള്ളയുടെയും ഭവാനിയമ്മയുടെയും മകനായാണ് പൂജപ്പുര രവിയുടെ ജനനം. രവീന്ദ്രന്‍ നായര്‍ എന്നാണ് യഥാര്‍ത്ഥ പേര്. 1970കളിലാണ് പൂജപ്പുര രവി സിനിമയിലേയ്ക്ക് പ്രവേശിക്കുന്നത്. 1990കളില്‍ സീരിയലുകളിലും അഭിനയിക്കാന്‍ തുടങ്ങി. 1992ല്‍ അഭിനയിച്ച ”കള്ളന്‍ കപ്പലില്‍തന്നെ എന്ന സിനിമയിലെ വേഷം ശ്രദ്ധേയമായി…വിവിധ തലമുറകളില്‍ തിളങ്ങി നിന്ന ഒട്ടനവധി നടന്മാര്‍ക്കൊപ്പം പൂജപ്പുര രവി വേഷമിട്ടിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

0
ഇടുക്കി: പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന്...

വെച്ചൂച്ചിറ കൃഷിഭവനിലെ കർഷക ചന്തയ്ക്ക് തുടക്കമായി

0
റാന്നി : വെച്ചൂച്ചിറ കൃഷിഭവനിലെ കർഷക ചന്ത 2026 തുടക്കമായി. വെച്ചൂച്ചിറ...

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...