ഏറ്റുമാനൂരിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ലതിക സുഭാഷിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേരെ ആക്രമണം

For full experience, Download our mobile application:
Get it on Google Play

കോട്ടയം: ഏറ്റുമാനൂരിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ലതിക സുഭാഷിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേരെ ആക്രമണം. ഇരുചക്ര വാഹനത്തിലെത്തിയവരാണ് ആക്രമണത്തിന് ശ്രമിച്ചത്. ഇവര്‍ക്കെതിരെ കുമരകം പോലീസില്‍ പരാതി നല്‍കി. സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് വിട്ട് പുറത്തുവന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് ലതിക സുഭാഷ് മത്സരിക്കുന്നത്. ഇവരുടെ പ്രചാരണത്തിനുവേണ്ടി എത്തിയ കേരള ഷാഡോ കാബിനറ്റ്, വുമണ്‍ ഫോര്‍ പൊളിറ്റിക്കല്‍ ജസ്റ്റിസ് പ്രവര്‍ത്തകരായ വിദ്യാര്‍ഥികളെ ആക്രമിച്ചുവെന്നാണ് പരാതി.

വാഹനത്തിലെത്തിയവര്‍ വിദ്യാര്‍ഥികളെ മര്‍ദ്ദിക്കുകയും അവരുടെ കയ്യിലുണ്ടായിരുന്ന നോട്ടീസും മറ്റും വാങ്ങി കീറികളയുകയുമായിരുന്നു. പ്രവര്‍ത്തകര്‍ ഭവന സന്ദര്‍ശനം കഴിഞ്ഞ് മടങ്ങി വരുന്ന വഴിയാണ് ആക്രമണം ഉണ്ടായത്. മലപ്പുറം സ്വദേശികളായ നാല് വിദ്യാര്‍ഥികള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. അര മണിക്കൂറോളം തടഞ്ഞുവെച്ച ശേഷം ഇനി ഈ വഴി കണ്ടാല്‍ കൈയും കാലും വെട്ടിമാറ്റി കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. വാഹനങ്ങളുടെ നമ്പര്‍ നോട്ട് ചെയ്യാനോ ചിത്രമെടുക്കാനോ സമ്മതിക്കാതെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കാനും ശ്രമം നടന്നു. വിദ്യാര്‍ഥികള്‍ ഓട്ടോയില്‍ കയറും വരെ സംഘം ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.

വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മൂവ്മെന്‍റ്, സ്വാഭിമാന്‍ പാര്‍ട്ടി, ബധിര മൂക സംഘടന, കേരള വിശ്വകര്‍മ സംഘടന എന്നീ സംഘടനകളും ലതിക സുഭാഷിനെ പിന്തുണക്കുന്നുണ്ട്. ഡി.വൈ.എസ്.പിയുടെ നിര്‍ദ്ദേശ പ്രകാരം പ്രവര്‍ത്തകര്‍ കുമരകം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...