ഇടതുപക്ഷം കേരളത്തെ പത്തൊന്‍പതാം നൂറ്റാണ്ടിലേക്ക് നയിക്കുമ്പോള്‍ ബിജെപി പത്താം നൂറ്റാണ്ടിലേക്ക് നയിക്കുകയാണ് : ശശി തരൂര്‍

For full experience, Download our mobile application:
Get it on Google Play

കായംകുളം: രാഷ്ട്രീയം ഏതായാലും രാഷ്ട്രം നന്നായാല്‍ മതി എന്ന കാഴ്ച്ചപ്പാട് സമൂഹത്തില്‍ ഉണ്ടായാല്‍ മാത്രമേ നാടിന് പുരോഗതി കൈവരിക്കാൻ കഴിയുകയുള്ളു എന്ന് ശശി തരൂര്‍ എംപി പറഞ്ഞു. ഇടതുപക്ഷം കേരളത്തെ പത്തൊന്‍പതാം നൂറ്റാണ്ടിലേക്ക് നയിക്കുമ്പോള്‍ ബിജെപി പത്താം നൂറ്റാണ്ടിലേക്ക് നയിക്കുകയാണ്. സ്വപ്ന സങ്കല്‍പ ഹിന്ദു രാഷ്ട്രമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. വര്‍ഗീയത രക്തത്തില്‍ കലര്‍ന്നാല്‍ നാട് നശിച്ചുപോകും. ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായി രാഷ്ട്രത്തിന്റെ നന്മക്കായി നിലകൊള്ളണമെന്നും ശശി തരൂര്‍ പറഞ്ഞു.

യുഡിഎഫ് അമ്പലപ്പുഴ നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ. എം ലിജുവിന്റെ പ്രചാരണ പരിപടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹര്‍ത്താല്‍ കേരളത്തിന്റെ ഭാവിക്ക് ദോശമാണ്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഹര്‍ത്താല്‍ നിരോധിക്കും. ഭരണഘടന പ്രകാരം പ്രതിഷേധിക്കാനുള്ള ജനാധിപത്യ അവകാശങ്ങളെല്ലാം നിലനിര്‍ത്തി മാത്രമേ ഹര്‍ത്താല്‍ നിരോധിക്കുകയുള്ളു. ഹര്‍ത്താല്‍ ഭയം കാരണം കേരളത്തില്‍ നിക്ഷേപം നടത്താന്‍ പലരും മടിക്കുകയാണ്.

10000 പേര്‍ക്ക് തൊഴില്‍ ലഭിക്കുമായിരുന്ന ജര്‍മന്‍ കാര്‍ കമ്പനിയായ ബിഎംഡബ്യു കാര്‍ ഫാക്ടറി കേരളത്തില്‍ നിന്നും തമിഴ് നാട്ടിലേക്ക് പോയതിന് കാരണവും ഹര്‍ത്താലായിരുന്നു. തൊഴില്‍ മേഖലയുടെ അഭാവം കാരണം സംസ്ഥാനത്ത് തൊഴില്‍ രഹിതരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. പഠനത്തിന് അനുസൃതമായ തൊഴില്‍ ലഭിക്കുവാന്‍ ഇവിടെ സംവിധാനമില്ല. വിദേശങ്ങളിലേക്ക് തൊഴില്‍ തേടി പോകേണ്ടി വരുന്ന അഭ്യസ്ത വിദ്യരായിട്ടുള്ളവര്‍ക്ക് ഇവിടെ തന്നെ തൊഴില്‍ കണ്ടെത്താന്‍ അവസരം സൃഷ്ടിക്കും. പുതിയ വ്യവസായങ്ങള്‍ കൊണ്ടു വന്നാല്‍ മാത്രമേ സംസ്ഥാനത്തിന്റെ വരുമാനം ഉയര്‍ത്താനും ക്ഷേമ പദ്ധതികള്‍ നടപ്പാക്കാനും തൊഴില്‍ ക്ഷാമം പരിഹരിക്കാനും കഴിയുകയുള്ളു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...