ഏഴംകുളം : ഏഴംകുളം ജംഗ്ഷനും കരിങ്ങാട്ടിപ്പടിക്കും ഇടയിലുള്ള കനാലിൽ കക്കൂസ് മാലിന്യവും റോഡിന്‍റെ വശത്ത് ചാക്കിൽകെട്ടി മാലിന്യവും തള്ളുന്നതാണ് പ്രശ്നം. മിനിഹൈവേയ്ക്ക് 100 മീറ്റർ മാറി ഒഴിഞ്ഞഭാഗത്ത് ഒരാഴ്ചമുമ്പ് കക്കൂസ് മാലിന്യം തള്ളി. ഇതുകാരണം ഇപ്പോഴും ഈ ഭാഗത്ത് ദുർഗന്ധമാണ്. മാലിന്യം തള്ളിയതു കാരണം കനാലിലെ മീനുകൾ ചത്തുപൊങ്ങി. കൂടാതെ കനാൽ റോഡരികിൽ ചാക്കുകണക്കിന് മാലിന്യമാണ് ദിവസേന തള്ളുന്നത്. പഴം, പച്ചക്കറി, സാനിറ്ററി നാപ്കിനുകൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ തുടങ്ങിയവയെല്ലാം ഇതിലുണ്ട്. കുറച്ചുമാസം മുമ്പ് ഏഴംകുളം ടൗൺ റെസിഡെൻസ് അസോസിയേഷൻ പഞ്ചായത്തിന്റെ സഹകരണത്തോടെ ഈ ഭാഗം മുഴുവൻ വൃത്തിയാക്കിയിരുന്നു. തുടർന്ന് കുറച്ചുനാൾ മാലിന്യപ്രശ്നം ഇല്ലായിരുന്നു. എന്നാൽ ഇപ്പോൾ രണ്ടുമാസമായി വലിയ രീതിയിൽ മാലിന്യം തള്ളുന്നുണ്ട്. ദുർഗന്ധം കാരണം വീടിനുള്ളിൽപോലും ഇരിക്കാൻ പറ്റാത്ത അവസ്ഥയാണ്.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.































