പുത്തൻ സ്കോഡ സൂപ്പർബ് നവംബർ രണ്ടിന് എത്തും

For full experience, Download our mobile application:
Get it on Google Play

പുതിയ സൂപ്പർബ് അടുത്ത വർഷം ആദ്യം അന്താരാഷ്ട്രതലത്തിൽ വിൽപ്പനയ്‌ക്കെത്തും. എന്നിരുന്നാലും വരും മാസങ്ങളിൽ നിലവിലെ മോഡൽ ഇന്ത്യയിൽ വീണ്ടും അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സ്‌കോഡ. ബ്രാൻഡിന്റെ ആധുനിക സോളിഡ് ഡിസൈൻ തീം ഉൾക്കൊള്ളുന്ന സ്കോഡയുടെ നിലവിലെ തലമുറ മോഡലിന് സമാനമാണ് പുതിയ സൂപ്പർബിന്റെ രൂപകൽപ്പന. മികച്ച എർഗണോമിക്‌സ്, കൂടുതൽ ക്യാബിൻ റൂം, കൂടുതൽ പ്രായോഗികത എന്നിവയാണ് പുതിയ സൂപ്പർബിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകൾ. കാറിന്റെ മുന്നിലും പിന്നിലും പുനർരൂപകൽപ്പന ചെയ്ത സ്ലീക്ക് എൽഇഡി ലൈറ്റ് സജ്ജീകരണം നൽകിയിട്ടുണ്ട്.

മറ്റ് ഡിസൈൻ ഘടകങ്ങൾ പുതിയ കൊഡിയാകിന് സമാനമായി കാണപ്പെടുന്നു. കാറിന്റെ ഇന്റീരിയറിൽ മികച്ച നിലവാരമുള്ള മെറ്റീരിയലുകൾ ഉപയോഗിച്ചിരിക്കുന്നു. കസ്റ്റമൈസ് ചെയ്യാവുന്ന മൂന്ന് റോട്ടറി കൺട്രോളറുകളും ഒരു പുതിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഇതിലുണ്ടാകും. ഈ റോട്ടറി കൺട്രോളറുകൾ 13 ഇഞ്ച് ടച്ച് സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന് താഴെയായി സ്‌കോഡ സ്ഥാപിച്ചിരിക്കുന്ന ഒരു തരം നോബുകളാണ്. സീറ്റ് ഹീറ്റിംഗ് നിയന്ത്രിക്കാൻ രണ്ട് ബാഹ്യ നോബുകൾ സജ്ജീകരിക്കുമെന്ന് സ്കോഡ പറയുന്നു. അതേസമയം മധ്യത്തിലുള്ളത് ഇൻഫോടെയ്ൻമെന്റ് വോളിയം, ഫാൻ വേഗത, എയർ കണ്ടീഷനിംഗ്, ഡ്രൈവിംഗ് മോഡ്, സാറ്റ്-നാവിലെ സൂം ഫംഗ്ഷൻ എന്നിവ ക്രമീകരിക്കാൻ ഉപയോഗിക്കാം. പുതിയ സൂപ്പർബിന് നാല് USB-C പോർട്ടുകളും മസാജ് സീറ്റുകളും 4-വേ ക്രമീകരിക്കാവുന്ന ലംബർ പിന്തുണയും ലഭിക്കുന്നു. ഗിയർ സെലക്ടർ ഇപ്പോൾ സ്റ്റിയറിംഗ് കോളത്തിലാണ് സ്ഥിതി ചെയ്യുന്നത്. കാറിന്റെ പ്രകടനത്തെക്കുറിച്ച് പറയുകയാണെങ്കിൽ മൂന്ന് പെട്രോൾ എഞ്ചിനുകൾ, രണ്ട് ഡീസൽ, ഒരു പ്ലഗ്-ഇൻ ഹൈബ്രിഡ് എഞ്ചിൻ എന്നിവ ഇതിൽ ലഭിക്കും. എല്ലാ എൻജിനുകളിലും സ്റ്റാൻഡേർഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ലഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു

0
ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം...

ബെം​ഗളൂരുവിൽ വീടിന് പുറത്ത് റോഡിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് ഫീസ് ഈടാക്കും

0
ബെം​ഗളൂരു: ബെംഗളൂരു ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക്...

സ്കൂളുകളിലെ അധ്യാപകർക്കും ആയമാർക്കും ‘തുല്യ ജോലിക്ക് തുല്യ വേതന തത്വം’ ; ഹർജിയിൽ കേരളത്തിന്റെ...

0
ന്യൂഡൽഹി: കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളോട് ചേർന്ന് പിടിഎകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന പ്രീ-പ്രൈമറി...

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത് ആശുപത്രിക്കുള്ളിൽ ഗ്രൂപ്പ് ഡാൻസ്...

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത്...