ക്രമസമാധാനവും ആരോഗ്യ സാമൂഹ്യ സുരക്ഷയും കേരളത്തിൽ അപകടത്തിൽ ; ആൻ്റോ ആൻ്റണി എം പി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : രണ്ടാം പിണറായി ഗവൺമെൻ്റ് നാലാം വാർഷികം ആഘോഷിക്കുന്ന വേളയിൽ കേരളം സർവ്വമേഖലയിലും തകർച്ച നേരിടുകയാണെന്നും അത് മറച്ചു വെച്ചു കൊണ്ട് നാലാം വർഷം ആഘോഷിക്കുന്നത് ജനവഞ്ചനയാണെന്നു ആൻ്റോ ആൻ്റണി എം പി പറഞ്ഞു. ഇടത് സർക്കാർ സാമ്പത്തിക ധൂർത്ത് നടത്തി നാലാം വാർഷികം ആഘോഷിക്കുന്ന സമയത്ത് യു ഡി എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന കരിദിനാചരണത്തിൻ്റെ ഭാഗമായി യു ഡി എഫ് ആറൻമുള നിയോജകമണ്ഡലം കമ്മിറ്റി പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനുമുന്നിൽ നടത്തിയ പ്രതിഷേധ യോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ആൻ്റോ ആൻ്റണി. ക്രമസമാധാന രംഗം തകർന്നു കിടക്കുമ്പോഴും പോലീസ് തലപ്പത്ത് ദിനേന അഴിച്ചുപണി നടത്തി ഉദ്യോസ്ഥരുടെ മനോവീര്യം തകർക്കുന്നു.

ആരോഗ്യ രംഗത്ത് സംസ്ഥാനം കടുത്ത വെല്ലുവിളി നേരിടുന്നു. പകർച്ച വ്യാധികൾ പടർന്നു പിടിക്കുമ്പോഴും ആരോഗ്യ വകുപ്പ് നിഷ്ക്രീയരായിരിക്കുന്നു. മലയോര ജനത ജീവൻ നിലനിർത്താൻ വന്യമൃഗങ്ങളോടു മല്ലിടുമ്പോൾ വകുപ്പ് മന്ത്രി വിടുവായത്തം പറഞ്ഞ് സമൂഹമദ്ധ്യത്തിൽ കോമാളിയാകുന്നു. കണ്ണിനു മുന്നിൽ ഈ യാഥാർഥ്യം നിൽക്കുമ്പോഴാണ് ജനങ്ങളെ കബളിപ്പിച്ച് പിണറായി തൻ്റെ നാലാം വർഷം ആഘോഷിക്കുന്നത്. കേരള ജനത ഈ നീച പ്രവർത്തിക്ക് മാപ്പ് നൽകില്ലെന്നും ആൻ്റോ ആൻ്റണി പറഞ്ഞു. നിയോജക മണ്ഡലം ചെയർമാൻ ടി എം ഹമീദ് അദ്ധ്യക്ഷത വഹിച്ചു.

യുഡിഎഫ് ജില്ല കൺവീനർ എ ഷംസുദ്ദീൻ, കെ പി സി സി അംഗം പി മോഹൻരാജ്, യു ഡി എഫ് നിയോജക മണ്ഡലം കൺവീനർ ജോൺസൺ വിളവിനാൽ, ജോർജ്ജ് മാമൻ കൊണ്ടൂർ, അനീഷ് വരിക്കണ്ണാമല, ബാബു വർഗ്ഗീസ്, ദീപു ഉമ്മൻ, തോമസ് ജോസഫ് ജോൺസ് യോഹന്നാൻ, എ സുരേഷ് കുമാർ, ഹൻസലാൽ മുഹമ്മദ്, കോമളൻ, കെ ജാസിം കുട്ടി, ജെറി മാത്യു സാം, കെ ശിവപ്രസാദ്, എം സി ഷെരീഫ്, രജനി പ്രദീപ്, സുനിൽ എസ് ലാൽ, ജി രഘുനാഥ്, സിന്ധു അനിൽ, റോജി പോൾ ദാനിയേൽ, ഉണ്ണി കൃഷ്ണൻ നായർ, സി കെ അർജുനർ, ജി രഘുനാഥ്, എം എസ് സിജു, നഹാസ് പത്തനംതിട്ട, അബ്ദുൾ കലാം ആസാദ്, പി കെ ഇക്ബാൽ, അജിത് മണ്ണിൽ, സജി അലക്സാണ്ടർ, എ ഫറൂഖ്, റെനീസ് മുഹമ്മദ്, അഖിൽ അഴൂർ, അലൻ ജിയോ മൈക്കിൾ, ഷാജി കുളനട, ജോൺ സമുവേൽ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരിയിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്കേറ്റു

0
താമരശ്ശേരി: താമരശ്ശേരി മിനി ബൈപ്പാസ് റോഡിലെ കെട്ടിടത്തിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക്...

​എബോള വൈറസ് വ്യാപനത്തിന്റെ പുതിയ കണക്കുകൾ ആശങ്കാജനകം ; ഏറ്റവും മോശമായ സാഹചര്യം വരാനിരിക്കുന്നതേയുള്ളൂ...

0
കോംഗോ : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വ്യാപനം പ്രഭവകേന്ദ്രമായ...

രണ്ട് നിലകളുള്ള ആഡംബര എസ്‌യുവിയുമായി ഷവോമി

0
ആഡംബര വാഹന നിർമ്മാണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി പ്രമുഖ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ...

നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി വ്ലാദിമിർ പുടിനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

0
ഡൽഹി: നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി റഷ്യൻ പ്രസിഡൻ്റ്...