ഇന്‍റേണ്‍ഷിപ്പ് ആവശ്യത്തിനായി കൊച്ചിയിലെത്തിയ നിയമ വിദ്യാര്‍ത്ഥികള്‍ എംഡിഎംഎയുമായി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊച്ചിയില്‍ നിയമ വിദ്യാർത്ഥികൾ എംഡിഎംഎയുമായി പിടിയിൽ. പാലക്കാട് പട്ടാമ്പി, എടപ്പറമ്പിൽ ഹൗസിൽ ശ്രീഹരി (22), മലപ്പുറം പുത്തനത്താണി കളപ്പാട്ടിൽ ഹൗസിൽ അജ്മൽ ഷാഹ് (22), പാലക്കാട് പട്ടാമ്പി കക്കാടത്തു ഹൗസിൽ സുഫിയാൻ (21) എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.45 മണിയോടെ കലൂർ ശാസ്താ ടെമ്പിൾ റോഡിലുള്ള ലോഡ്ജിൽ നിന്നുമാണ് ഇവരെ പോലീസ് സംഘം പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും 14.90 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെത്തി.

ഇവർ മൂന്നുപേരും നിയമ വിദ്യാർത്ഥികളാണ് എന്ന് പോലീസ് വിശദമാക്കി. ഇന്റേൺഷിപ്പിന്റെ ആവശ്യങ്ങൾക്കായി എറണാകുളത്ത് എത്തിയതാണ് ഇവര്‍. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സേതുരാമൻ ഐ.പി.എസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം ടൗൺ നോർത്ത് പോലീസ് ഇൻസ്പെക്ടർ പ്രതാപ് ചന്ദ്രന്റെ നേതൃത്വത്തിൽ സബ്ബ് ഇന്‍സ്പെക്ടർ ആഷിഖ്, ശ്രീകുമാർ, സിവിൽ പോലീസ് ഓഫിസർമാരായ സുനില്‍, വിബിന്‍, പ്രവീൺ, വനിതാ സിവിൽ പോലീസ് ഓഫിസർ ജയ എന്നിവരടങ്ങിയ പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് കൊച്ചിയിൽ ലഹരി മരുന്നുമായി നഴ്സിംഗ് വിദ്യാർഥികൾ പിടിയിലായത്. കോട്ടയം സ്വദേശികളായ ആൽബിൻ, അലക്സ്‌ എന്നിവരാണ് പിടിയിൽ ആയത്. ബംഗളുരുവിൽ ആണ് ഇവർ പഠിക്കുന്നത്. ഇവരിൽ നിന്ന് നാലു ഗ്രാം എംഡിഎംഎയും കഞ്ചാവുമാണ് പിടികൂടിയത്. സമാനമായ മറ്റൊരു സംഭവത്തില്‍ മ​യ​ക്കു​മ​രു​ന്ന്​ കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി വീണ്ടും മ​യ​ക്കു​മ​രു​ന്നു​മാ​യി പി​ടി​യി​ലായത് ഇന്നലെയാണ്. മ​ണ്ണാം​മൂ​ല സ്വ​ദേ​ശി കാ​ർ​ത്തി​കാണ് തിരുവനന്തപുരത്ത് പിടിയിലായത്. ഇ​യാ​ളു​ടെ കൈ​യി​ൽ​നി​ന്ന്​ വി​ൽ​പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന 2.58 ഗ്രാം ​എം.​ഡി.​എം.​എയും പി​ടി​ച്ചെ​ടു​ത്തു. പ്ര​ദേ​ശ​ത്തെ മ​യ​ക്കു​മ​രു​ന്ന് റാ​ക്ക​റ്റി​ലെ പ്ര​മു​ഖ​നാ​ണ് കാ​ർ​ത്തി​ക്കെ​ന്നും ചെ​റു​പ്പ​ക്കാ​രും വി​ദ്യാ​ർ​ഥി​ക​ളും ഇ​യാ​ളു​ടെ ഇ​ര​ക​ളാ​ണെ​ന്നും എ​ക്‌​സൈ​സ് ഉ​ദ്യോ​ഗസ്ഥ​ർ അ​റി​യി​ച്ചിരുന്നു.

 

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചൊക്ലിയിൽ നിന്ന് കാണാതായ 17-കാരൻ മൈസൂരുവിൽ എത്തിയില്ലെന്നു സ്ഥിരീകരണം

0
കണ്ണൂർ: ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി...

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് തുരങ്കം തകർന്നുണ്ടായ ദുരന്തം; കാണാതായ മൂന്ന് തൊഴിലാളികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയില്‍ മണ്ണിടിച്ചിലില്‍ തുരങ്കം തകര്‍ന്നുവീണ സംഭവത്തില്‍ കാണാതായ മൂന്ന്...

നിക്ഷേപകരുമായി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തി

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കയറ്റുമതി - ഇറക്കുമതി പ്രവർത്തനങ്ങളുടെ...

പാറ്റകളല്ലാത്തവർ പ്രതികരിക്കൂ എന്ന് വി.സി മോഹനൻ കുന്നുമ്മൽ; പ്രതികരിക്കാതെ വിദ്യാര്‍ഥികള്‍

0
തിരുവനന്തപുരം: പാറ്റകളല്ലാത്തവര്‍ ശബ്ദം ഉയര്‍ത്തണമെന്ന കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍...