പോരടിച്ച് ഇന്ത്യൻ രൂപ ; ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയർന്നു

For full experience, Download our mobile application:
Get it on Google Play

വിപണിയിൽ ഇന്ന് യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 27 പൈസ ഉയർന്ന് 81.84 എന്ന നിലയിലെത്തി. ഇത് വിദേശ വിപണിയിലെ അമേരിക്കൻ കറൻസിയുടെ ദൗർബല്യമാണ് വ്യക്തമാക്കുന്നത്. ഇന്നലെ 82.11 എന്ന നിലയിലായിരുന്നു യുഎസ് കറൻസിയ്‌ക്കെതിരെ രൂപയുടെ മൂല്യം. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ ബാരലിന് 0.27 ശതമാനം ഇടിഞ്ഞ് 87.09 ഡോളറിലെത്തി. ആഭ്യന്തര വിപണിയിൽ, ബിഎസ്ഇ സെൻസെക്സ് 38.23 പോയിന്റ് അല്ലെങ്കിൽ 0.06 ശതമാനം ഉയർന്ന് 60,431.00 ലും എൻഎസ്ഇ നിഫ്റ്റി 15.60 പോയിന്റ് അല്ലെങ്കിൽ 0.09 ശതമാനം ഉയർന്ന് 17,828 ലും അവസാനിച്ചു.

ഇന്നത്തെ വ്യാപാര സെഷനിൽ, ഡോളറിനെതിരെ രൂപയുടെ മൂല്യം 81.83 എന്ന ഉയർന്ന നിലയിലും 82.01 എന്ന താഴ്ന്ന നിലയിലും എത്തിയിരുന്നു. ഡോളർ സൂചിക 0.23 ശതമാനം ഇടിഞ്ഞ് 101.26 ആയി. ഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദന വളർച്ച 2023 ജനുവരിയിലെ 5.5 ശതമാനത്തിൽ നിന്ന് ഫെബ്രുവരിയിൽ 5.6 ശതമാനമായി ഉയർന്നു, പ്രധാനമായും വൈദ്യുതി, ഖനനം, ഉൽപ്പാദനം എന്നീ മേഖലകളിലെ മികച്ച പ്രകടനം വളർച്ചയ്ക്ക് സഹായകമായി.

ഇന്ത്യയുടെ ഉപഭോക്തൃ വില സൂചിക (സി‌പി‌ഐ) പണപ്പെരുപ്പം മാർച്ചിൽ 15 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5.66 ശതമാനത്തിത്തിലെത്തി. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിൽ (എൻ‌എസ്‌ഒ) നിന്നുള്ള ഡാറ്റ പ്രകാരം ഫെബ്രുവരിയിലെ 6.44 ശതമാനത്തിൽ നിന്നും വലിയ കുറവാണു മാർച്ചിൽ ഉണ്ടായിരിക്കുന്നത്. മുൻ വർഷം ഇതേ കാലയളവിൽ 6.95 ശതമാനമായിരുന്നു രാജ്യത്തെ റീടൈൽ പണപ്പെരുപ്പം. പച്ചക്കറി വില കുറഞ്ഞതോടെ ഭക്ഷ്യവസ്തുക്കളുടെ വില 4.79 ശതമാനമായി കുറഞ്ഞതാണ് പണപ്പെരുപ്പം കുറയാൻ പ്രധാന കാരണം. നിലവിലെ പണപ്പെരുപ്പം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) പരിധിക്കുള്ളിലാണ്, ഇത് 2 ശതമാനം മുതൽ 6 ശതമാനം വരെയാണ് ആർബിഐയുടെ പരിധി.

 

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഖമേനിയുടെ വിടവാങ്ങൽ യാത്ര; അന്തിമോപചാരമർപ്പിക്കാൻ 20 ദശലക്ഷം ജനങ്ങൾ എത്തുമെന്ന് റിപ്പോർട്ട്

0
ടെഖ്റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ശവസംസ്കാര ചടങ്ങുകൾ...

ഷിഗെല്ല ഭീതിയിൽ കേരളം: ഒരു മരണവും 12 പുതിയ കേസുകളും; ‘പനിയുള്ള കുട്ടികളെ സ്കൂളിലേക്ക്...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഷിഗെല്ല (Shigella) രോഗബാധ അതീവ ഗുരുതര അവസ്ഥയിലേക്ക്...

ടി.വി കേടായി – ഒമ്പത് തവണ തകരാറുകൾ ആവർത്തിച്ചു : ആലപ്പുഴയിലുള്ള “ഡയനോര ഇന്ത്യ”...

0
ത്രിശ്ശൂര്‍ : 29500 രൂപ നൽകി വാങ്ങിയ ടി.വി കേടായി, ഒമ്പത്...

ഓണത്തിന് പൂക്കൾ വിരിയിക്കാൻ റാന്നി ; ‘നിറപൊലിമ 2026’ പദ്ധതിക്ക് തുടക്കമായി

0
റാന്നി: ഓണക്കാലത്ത് മുറ്റം നിറയെ പൂക്കാലമൊരുക്കാനും പ്രാദേശിക വിപണി സജീവമാക്കാനുമായി റാന്നി...