അതുല്യ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് സതീഷിനെ കസ്റ്റഡിയിലെടുത്തത് സ്വാഭാവിക നടപടി മാത്രമെന്ന് അഭിഭാഷകൻ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : യുഎഇയിലെ ഷാർജയിൽ കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് സതീഷിന് മുൻകൂർ ജാമ്യമുണ്ടെന്നും കസ്റ്റഡിയിലെടുത്തത് സ്വാഭാവിക നടപടി മാത്രമാണെന്നും അഭിഭാഷകന്റെ പ്രതികരണം. സതീഷിന് താത്കാലികമായി ജാമ്യം അനുവദിച്ചിട്ടുണ്ട്. ഈ ജാമ്യം അനുവദിച്ചതിന്റെ അടിസ്ഥാനത്തിലാണ് സതീഷ് നാട്ടിലേക്ക് വന്നതും. 2 ലക്ഷം രൂപ വരുന്ന രണ്ട് ജാമ്യക്കാരെ ഹാജരാക്കി സതീഷിനെ അറസ്റ്റ് ചെയ്യുന്ന സമയത്ത് ജാമ്യത്തിൽ വിടണമെന്നാണ് കൊല്ലം ജില്ലാ കോടതി പറഞ്ഞിട്ടുള്ളതെന്നും അഭിഭാഷകൻ മുനീർ പറഞ്ഞു. സതീഷിന്റെ വക്കാലത്ത് എടുത്തിരിക്കുന്നത് അഡ്വക്കേറ്റ് സി പ്രതാപചന്ദ്രൻ പിള്ളയാണ്.

സതീഷിന് ഷാർജയിലെ ജോലി നഷ്ടമായി അതുകൊണ്ടു തന്നെ നാട്ടിലേക്ക് വന്നേ തീരൂ. പോലീസിന് കൈമാറുന്നത് സ്വാഭാവിക നടപടിയാണ്. ക്രൈം ബ്രാഞ്ച് എത്തിയ ശേഷം മാത്രമേ സതീഷിനെ ജാമ്യത്തിൽ വിട്ടയക്കാൻ സാധിക്കൂവെന്നും അഭിഭാഷകൻ പറഞ്ഞു. സതീഷിന്റെ മുൻകൂർ ജാമ്യത്തിനെതിരെ ആലോചിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് അതുല്യയുടെ പിതാവ് രാജശേഖരൻപിള്ള പ്രതികരിച്ചു. മകളുടെ മരണത്തിൽ അന്വേഷണസംഘം ബന്ധപ്പെട്ടിട്ടില്ലെന്നും രാജശേഖരൻപിള്ള പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി ; കൊച്ചി ന​ഗരത്തിൽ വ്യാപക...

0
കൊച്ചി: കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. ബം​ഗ്ലാദേശ്...

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...