അമിതവേഗതയിലെത്തിയ മഹീന്ദ്ര ഥാർ ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : അതിസുരക്ഷാ മേഖലയായ ചാണക്യപുരിയിൽ രാഷ്ട്രപതി ഭവന് സമീപത്ത് അമിതവേഗതയിലെത്തിയ മഹീന്ദ്ര ഥാർ ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. രണ്ടാമത്തെയാളുടെ നില ഗുരുതരമാണ്. രാഷ്‌ട്രപതി ഭവനിൽ നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ മാത്രം അകലെ വെച്ചാണ് അപകടമുണ്ടായത്. മൃതദേഹം മണിക്കൂറുകളോളം റോഡിൽ കിടന്ന ശേഷമാണ് പോലീസ് എത്തി കൊണ്ടുപോയതെന്ന വിമർശനമുയർന്നു. ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ 26 വയസ്സുകാരനായ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്യുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തു. കാറിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തതായും കൂടുതൽ വിവരങ്ങൾക്കായി ഫോറൻസിക് സംഘം പരിശോധന നടത്തുകയാണെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു. സുഹൃത്തിന്റെ കാറാണെന്നും, ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നുമാണ് ഡ്രൈവർ പോലീസിനോട് പറഞ്ഞത്. എന്നാൽ ഡ്രൈവർ മദ്യപിച്ചിരുന്നോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...