കാപ്പാ കേസിൽ ജയിലിലായ ബി ജെ പി കൗൺസിലർ ആർ സു​ഗതനെതിരെ എൽ ഡി എഫ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിലായ ബി ജെ പി കൗൺസിലർ ആർ സു​ഗതനെതിരെ എൽ ഡി എഫ്. സുഗതൻ കൊടും ക്രിമിനലാണെന്നും കാപ്പ കേസിൽ ജയിലിലായ സാഹചര്യത്തിൽ കൗൺസിലിൽ നിന്നും പുറത്താക്കണമെന്നാണ് എൽ ഡി എഫിന്‍റെ ആവശ്യം. ഇക്കാര്യം മേയർ വി വി രാജേഷിനോട് ആവശ്യപ്പെട്ടതായി നഗരസഭ എൽ ഡി എഫ് പാർലിമെന്ററി പാർട്ടി ലീഡർ അഡ്വ. എസ് പി ദീപക്ക് വ്യക്തമാക്കി. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നഗരത്തെ ക്രിമിനൽ സംഘങ്ങളുടെ കൂടാരമാക്കാനാണ് ബി ജെ പിയും നഗരഭരണ കൂടവും ശ്രമിക്കുന്നത്. സാധാരണ ആട്ടോറിക്ഷ തൊഴിലാളിയിൽ നിന്ന് വളരെ വേഗത്തിലാണ് സുഗതൻ വലിയ സമ്പത്തിനുടമയായത്.

റിയൽ എസ്റ്റേറ്റ്, മണ്ണ് മാഫിയ തുടങ്ങിയവയിലൂടെയാണ് സുഗതൻ വളർന്നത്. തന്റെ കച്ചവടത്തിൽ തടസ്സം നിൽക്കുന്നവരെ ഗുണ്ടാ പ്രവർത്തനത്തിലൂടെ ആക്രമിച്ച് നാട്ടിൽ ഭീകാരാന്തരീക്ഷം സൃഷ്ടിച്ച് വരവേയാണ് തെരഞ്ഞെടുപ്പിൽ ബി ജെ പി നേതൃത്വം സുഗതന് സീറ്റ് നൽകുന്നത്. തെരഞ്ഞെടുപ്പിൽ വിജയിച്ചതിനു ശേഷവും ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയും പ്രദേശത്തെ സ്വൈര്യ ജീവിതത്തിന് തടസ്സം നിൽക്കുകയും ചെയ്യുകയാണ്. ഈ സാഹചര്യത്തിൽ സുഗതനെ കൗൺസിലിൽ നിന്ന് പുറത്താക്കാൻ മേയർ തയ്യാറാകണമെന്നും ദീപക്ക് ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...