അടൂര്‍ – എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പ്രിജി കണ്ണന്‍

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : സി.പി.ഐ യുടെ സിറ്റിംഗ് സീറ്റായ അടൂര്‍ നിയമസഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി പ്രിജി കണ്ണന്‍ മത്സരിക്കും. നിലവില്‍ കൊല്ലം ജില്ലാ പഞ്ചായത്ത് നെടുമ്പന ഡിവിഷനില്‍ നിന്നുള്ള അംഗമാണ് പ്രിജി കണ്ണന്‍. എ.ഐ.എസ്.എഫ് സംസ്ഥാന വൈസ്‌ പ്രസിഡന്റ്, കേരള സര്‍വ്വകലാശാല സെനറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊല്ലം എസ്.എന്‍ വനിതാ കോളേജില്‍ നിന്നും ബിരുദവും കൊല്ലം എസ്.എന്‍ കോളേജില്‍ നിന്നും ബിരുദാനന്തര ബിരുദവും പത്തനാപുരം മൗണ്ട് താബോര്‍ ട്രയിനിംഗ് കോളേജില്‍ നിന്നും ബി.എഡും കരസ്ഥമാക്കിയിട്ടുണ്ട്.  പരേതനായ ജി.ശശിധരന്റെയും അനിതയുടെയും മകളാണ് പ്രിജി. എ.ഐ.വൈ.എഫ് സംസ്ഥാന കമ്മറ്റി അംഗമായ യു.കണ്ണനാണ് ഭര്‍ത്താവ്.

സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രിജിയുടെ പേരിനെചൊല്ലി ചില വിവാദങ്ങള്‍ നിലനിന്നിരുന്നു. പ്രിജി ശശിധരന്‍ എന്ന ഔദ്യോഗിക നാമത്തിന് പകരം പ്രിജി കണ്ണന്‍ എന്ന പേര് സ്വീകരിച്ചത് പരേതനായ കോണ്‍ഗ്രസ് നേതാവ് എം.ജി കണ്ണന്റെ പേരുമായുള്ള സാമ്യം വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വേണ്ടിയാണെന്ന് യു.ഡി.എഫ് ആരോപണമുന്നയിച്ചിരുന്നു. എന്നാല്‍ ഇത് തന്റെ ഭര്‍ത്താവിന്റെ പേരാണ് എന്നും ഈ പേരില്‍ അറിയപ്പെടാനാണ് തനിക്ക് താല്പര്യം എന്നും പറഞ്ഞ് പ്രിജി തനിക്ക് നേരെയുണ്ടായ വിവാദങ്ങള്‍ തള്ളികളയുകയും ചെയ്തു.

അടൂര്‍ മണ്ഡലത്തില്‍ നിലവിലെ നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ആണ് എം.എല്‍.എ. എന്നാല്‍ മൂന്നുതവണ മത്സരിച്ചവര്‍ മാറിനില്‍ക്കണമെന്ന തീരുമാനം സി.പി.ഐ കര്‍ശനമാക്കിയതിനെ തുടര്‍ന്നാണ് ചിറ്റയം ഗോപകുമാറിന് പകരം ഇത്തവണ പ്രിജി കണ്ണനെ മത്സരിപ്പിക്കാന്‍ സി.പി.ഐ സംസ്ഥാന സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിച്ചത്. ചിറ്റയത്തെ വീണ്ടും മത്സരിപ്പിക്കാനുള്ള പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ശുപാര്‍ശ സംസ്ഥാന നേതൃത്വം തള്ളികളയുകയും ചെയ്തു. സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നതോടെ മണ്ഡലത്തില്‍ സജീവമായ തിരഞ്ഞടുപ്പ് പ്രചരണത്തിലാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പ്രിജി കണ്ണന്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...