വോട്ട് കൊള്ളയിൽ സുരേഷ് ഗോപി മൗനം വെടിയണമെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വോട്ട് കൊള്ളയിൽ സുരേഷ് ഗോപി മൗനം വെടിയണമെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. ഒരു കേന്ദ്രമന്ത്രി ഇങ്ങനെ ഒഴിഞ്ഞുമാറുന്നത് ശരിയല്ല. ബിജെപിയും വിഷയത്തിൽ മറുപടി പറയേണ്ടതുണ്ടെന്നും ടി.പി രാമകൃഷ്ണൻ പറഞ്ഞു. വോട്ടുകൊള്ളയിൽ സുരേഷ് ഗോപിക്കും ബിജെപിക്കും ഉത്തരം പറയാനുള്ള ബാധ്യതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും വ്യക്തമാക്കി. ആരോപണം ശരിയല്ല എന്ന് സുരേഷ് ഗോപിക്ക് ബോധ്യമുണ്ടെങ്കിൽ പ്രതികരിക്കണം. സുരേഷ് ഗോപിയുടെ മൗനം, പ്രതിരോധിക്കാൻ ഒന്നുമില്ലാത്തതുകൊണ്ടാണ്. എല്ലാ സഹായവും ഉദ്യോഗസ്ഥ തലത്തിലാണ് ലഭിച്ചതെന്നും സതീശൻ പറഞ്ഞു.

വോട്ടർപട്ടിക അട്ടിമറി ഉൾപ്പെടെ നിർണായക വിഷയങ്ങളിൽ ഒരു വാക്കുപോലും ഇതുവരെ സുരേഷ് ഗോപി പറഞ്ഞിട്ടില്ല. വിവാദങ്ങൾക്കിടെ തൃശൂരിലെത്തിയ സുരേഷ് ഗോപി, പാർട്ടി പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മടങ്ങി. എല്ലാത്തിനും നന്ദി എന്ന് മാത്രമായിരുന്നു, മാധ്യമപ്രവർത്തകരോട് പരിഹാസ രൂപേണയുള്ള പ്രതികരണം. തൃശ്ശൂരിലെ വ്യാജ വോട്ട് കൊള്ള, സഹോദരൻ സുഭാഷ് ഗോപിക്കും കുടുംബത്തിനും ഉള്ള ഇരട്ട വോട്ടുകൾ, സുരേഷ് ഗോപിയുടെയും കുടുംബത്തിന്റെയും വോട്ട് സംബന്ധിച്ച ആരോപണങ്ങൾ, തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ ക്രമക്കേട് പരാതിയിലെ പൊലീസ് അന്വേഷണം തുടങ്ങി എല്ലാ വിഷയങ്ങളിലും കേന്ദ്രമന്ത്രിക്ക് മൗനമായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...