ഖത്തർ ലോകകപ്പ് : ഇഷ്ടടീമിനെ പ്രഖ്യാപിച്ച് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : ഖത്തർ ലോകകപ്പിൽ ഇഷ്ടടീമിനെ പ്രഖ്യാപിച്ച് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. അർജന്റീനയാണ് ടീമെന്നും മെസ്സി കപ്പുമായാകും മടങ്ങുകയെന്നും ജയരാജൻ വ്യക്തമാക്കി. അർജന്റീനയാണ് എന്റെ ടീം. ഫുട്‌ബോൾ മേളയിൽ ഏറ്റവും മികച്ച കളി കാഴ്ചവച്ച ടീമാണ് അർജന്റീന. കായികപ്രേമികൾക്കായി തുടർച്ചയായി നല്ല കളി സംഭാവന ചെയ്തിട്ടുള്ളവരാണവർ. അവരുടെ കഴിവും കളിയിലെ പ്രത്യേകതയും കാരണമാണ് ജനങ്ങളെ ഇങ്ങനെ ആകർഷിക്കാനിടയാക്കിയതെന്നും ജയരാജൻ പറഞ്ഞു.

”അർജന്റീന തോൽക്കില്ല. ജയിക്കാൻ മാത്രം ജനിച്ചവരാണവർ. മെസ്സി കപ്പുംകൊണ്ടേ പോകൂ. മെസ്സി തന്നെ അതു പറഞ്ഞിട്ടുണ്ട്. ഫുട്‌ബോൾ എന്ന കായികവിനോദത്തോടുള്ള അദ്ദേഹത്തിന്റെ അതീവ താൽപര്യമാണ് മെസ്സിയുടെ ഓരോ വാക്കുകളിലുമുള്ളത്. ഇത്തരത്തിലുള്ള കായികപ്രതിഭകൾ ഉയർന്നുവരട്ടെ.”മറഡോണയുടെ ഫുട്‌ബോൾ രീതി എതിരാളികളെ കവച്ചുവച്ച് ഓടി മുന്നേറുന്നതാണ്. അദ്ദേഹത്തിന്റെ പ്രത്യേക കഴിവാണതെന്നും ജയരാജൻ വ്യക്തമാക്കി.

കേരള രാഷ്ട്രീയത്തിൽ താൻ ഫോർവേഡാണെന്നും ഇ.പി വ്യക്തമാക്കി. എതിരാളികളെ പ്രതിരോധിക്കല്ല കടന്നടിച്ച് മുന്നേറുന്നതാണ് എന്റെ രീതി. എതിരാളികൾ പോലും പ്രതീക്ഷിക്കാത്ത വേഗതയിൽ കടന്നടിച്ച് അവരുടെ കോർട്ടിലേക്ക് ചാടിക്കയറി ഗോളടിക്കും. അങ്ങനെ തകർന്നുപോയ ഒരുപാട് എതിരാളികളുണ്ട്. ഇപ്പോൾ പ്രായമൊക്കെ ആയതുകൊണ്ട് ഫുട്‌ബോൾ കളിയിൽനിന്ന് അൽപം പിന്നോട്ടുപോയെന്നും ഇ.പി ജയരാജൻ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...