എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു

For full experience, Download our mobile application:
Get it on Google Play

കടങ്ങോട് : ആലത്തൂർ പാർലമെന്റ് നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി കെ. രാധാകൃഷ്ണൻ്റെ വിജയം സുനിശ്ചിതമാക്കാൻ വേണ്ടി എൽ.ഡി.എഫ് ലോക്കൽ തെരഞ്ഞെടുപ്പ് കൺവെൻഷനും തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘടനവും സി.പി.ഐ.എം തൃശൂർ ജില്ലാ കമ്മിറ്റി അംഗം എം ബാലാജി നിർവ്വഹിച്ചു. സി.പി.ഐ.എം കടങ്ങോട് ലോക്കൽ സെക്രട്ടറി യു.വി ഗിരീഷ് സ്വാഗതം പറഞ്ഞ യോഗത്തിൽ സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം ജോൺസൺ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

കൺവെൻഷനിൽ സി.പി.ഐ.എം വടക്കാഞ്ചേരി ഏരിയ കമ്മിറ്റി അംഗം പി.എസ് പ്രസാദ്, എൻ.സി.പി തൃശൂർ ജില്ല കമ്മറ്റി അംഗം ജലീൽ പഴുന്നാന, കോൺഗ്രസ്‌ (എസ്) ജില്ലാ വൈസ് പ്രസിഡന്റ്‌ റഫീഖ് തങ്ങൾ, സി.പി.ഐ കടങ്ങോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.പി ജോസഫ്, വെള്ളറക്കാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ സി.എം അബ്ദുൽ നാസർ, തൃശൂർ ജില്ല പഞ്ചായത്ത് അംഗം ജലീൽ ആദൂർ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. കടങ്ങോട് പഞ്ചായത്ത്‌ ജനപ്രതിനിധികളായ സി.വി സുഭാഷ്, രമണി രാജൻ, ബീന രമേഷ്, രമ്യ ഷാജി, മൈമൂന ഷെബീർ, ലോക്കൽ കമ്മിറ്റി അംഗങ്ങൾ, ബൂത്ത്‌ സെക്രട്ടറിമാർ, ബ്രാഞ്ച് സെക്രട്ടറിമാർ, വർഗ്ഗബാഹുജനസംഘടന നേതാക്കൾ, എൽ.ഡി.എഫ് നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. സി.പി.ഐ.എം കടങ്ങോട് ലോക്കൽ കമ്മിറ്റി അംഗം പി.ഇ ബാബു നന്ദി പറഞ്ഞു. കൺവീനറായി യു.വി ഗിരീഷിനെയും ചെയർമാനായി ജോൺസൺ മാസ്റ്ററും ട്രഷററായി പി എസ് പ്രസാദിനെയും തിരഞ്ഞെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യം നിങ്ങൾക്ക് മാപ്പ് നൽകില്ലെന്ന് സോണിയയോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

0
ന്യൂഡൽഹി: വന്ദേമാതരം ആലാപന വിവാദത്തിൽ പ്രതികരണവുമായി അമിത് ഷാ. രാജ്യം നിങ്ങൾക്ക്...

വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ പോലീസിൽ പരാതി

0
മംഗളൂരു: വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ പോലീസിൽ പരാതി. മംഗലുരുവിലെ...

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ വലിയ ദുരിതത്തിലാണെന്ന് പി. എ....

0
കോഴിക്കോട്: യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ വലിയ...