തെരഞ്ഞെടുപ്പിന് മുൻപ് 22 ബാറുകൾക്ക് കൂടി അനുമതി ; നടപടി അന്വേഷിക്കാനൊരുങ്ങി യുഡിഫ് സർക്കാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപ് 22 പുതിയ ബാറുകൾ കൂടി എൽഡിഎഫ് സർക്കാർ അനുവദിച്ചതായി കണ്ടെത്തൽ. ജനുവരിയിൽ ഒൻപതും ഫെബ്രുവരിയിൽ മൂന്നും മാർച്ചിൽ പത്തും ബാറുകൾക്കാണു ലൈസൻസ് നൽകിയത്. ഇതിനു പുറമേയാണ് ഫെബ്രുവരിയിലെടുത്ത ബാറുകളുടെ പ്രവൃത്തിസമയം ഒരു മണിക്കൂർ ദീർഘിപ്പിച്ചു കൊണ്ടുള്ള തീരുമാനം. തെരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ബാറുടമകൾക്ക് അനുകൂലമായി എൽഡിഎഫ് സർക്കാരിന്റെ അതിവേഗ ഫയൽ നീക്കം അന്വേഷിക്കാൻ യുഡിഎഫ് സർക്കാർ ആലോചിക്കുന്നുണ്ട്. പ്രവൃത്തിസമയം രാത്രി 11ൽനിന്ന് 12 വരെ നീട്ടിയ നടപടി ബാർ ജീവനക്കാരുടെ പരാതിയെത്തുടർന്ന് പുനഃപരിശോധിക്കാനും സാധ്യതയുണ്ട്.

ഒന്നാം പിണറായി സർക്കാർ അധികാരമേൽക്കുമ്പോൾ 29 ബാറുകളാണു സംസ്ഥാനത്തുണ്ടായിരുന്നത്. കഴിഞ്ഞമാസം അവസാനം വരെയുള്ള കണക്കനുസരിച്ച് നിലവിലെ ബാറുകളുടെ എണ്ണം 903 ആയി വർധിച്ചതായാണ് കണ്ടെത്തൽ. ബവ്റിജസ് ഷോപ്പുകളുടെ എണ്ണത്തിൽ കാര്യമായ വർധനയ്ക്കു മുതിരാത്ത സർക്കാർ, സാമ്പത്തികനേട്ടം ലക്ഷ്യമിട്ട് ബാറുകളെ പ്രോത്സാഹിപ്പിച്ചെന്നാണ് ആരോപണം. ഇപ്പോൾ ബാർ ലൈസൻസുള്ളവയിൽ 512 എണ്ണം ത്രീ സ്റ്റാർ ഹോട്ടലുകളാണ്. ഇതിനു പുറമേ 308 ഫോർ സ്റ്റാർ ഹോട്ടലുകൾക്കും 57 ഫൈവ് സ്റ്റാർ ഹോട്ടലുകൾക്കും 26 ഹെറിറ്റേജ് ഹോട്ടലുകൾക്കും ബാർ ലൈസൻസുണ്ട്. ബവ്റിജസ് കോർപ്പറേഷനു കീഴിൽ 285, കൺസ്യൂമർഫെഡിനു കീഴിൽ 46 എന്നിങ്ങനെയാണ് മദ്യവിൽപനശാലകളുടെ എണ്ണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമ ബംഗാളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ആര്‍എസ്എസിന്റെ 1000 സ്‌കൂളുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ആര്‍എസ്എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതി...

മധുരയിൽ പെൺസുഹൃത്തിന്റെ വീടിനുനേരെ പെട്രോൾ ബോംബെറിഞ്ഞ് യുവാവ്

0
ചെന്നൈ: തമിഴ്നാട്ടിലെ മധുര ജില്ലയിൽ പെൺസുഹൃത്തിന്റെ വീടിനുനേരെ പെട്രോൾ ബോംബെറിഞ്ഞ് യുവാവ്....

ഗാസയിൽ നിന്ന് പലസ്തീനികളെ ഒഴിപ്പിക്കാൻ വിവാദ പദ്ധതി; 20 പേജുള്ള രേഖ പുറത്തുവിട്ട് ഇസ്രയേൽ...

0
ഗാസ: ഗാസയിൽ കഴിയുന്ന മുഴുവൻ പലസ്തീനികളെയും ഘട്ടംഘട്ടമായി വിദേശരാജ്യങ്ങളിലേക്ക് മാറ്റാൻ ലക്ഷ്യമിട്ട...

റിപ്പയറിങ്ങിനായി സർവീസ് സെന്ററിൽ എത്തിച്ച വിലകൂടിയ എസി മോഷണം പോയി

0
കോട്ടയം: റിപ്പയറിങ്ങിനായി സർവീസ് സെന്ററിൽ എത്തിച്ച വിലകൂടിയ എസി മോഷണം പോയി....