പിണറായി സര്‍ക്കാരിലെ മന്ത്രിമാരുടെ പഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് അവസാന മാസത്തെ ശമ്പളം നല്‍കിയില്ലെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുന്‍ സര്‍ക്കാരിലെ മന്ത്രിമാരുടെ പഴ്‌സണല്‍ സ്റ്റാഫംഗങ്ങള്‍ക്ക് അവസാന മാസത്തെ ശമ്പളം നല്‍കിയില്ലെന്ന് പരാതി. സര്‍ക്കാര്‍ സര്‍വീസിന് പുറത്ത് നിന്ന് സ്റ്റാഫായി എത്തിയവര്‍ക്കാണ് മെയ് മാസത്തെ ശമ്പളം ലഭിക്കാത്തത്. നോലയബിലിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതെ ശമ്പളം വിതരണം ചെയ്യേണ്ടെന്ന പൊതുഭരണ വകുപ്പിന്റെ കുറിപ്പാണ് ശമ്പള വിതരണത്തിന് തടസം. ശമ്പളം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടും നടപടിയില്ല. പ്രൈവറ്റ് സെക്രട്ടറി മുതല്‍ അഡീഷണല്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് വരെയുള്ള പേഴ്‌സണല്‍ സ്റ്റാഫുകളുടെ ശമ്പളമാണ് തടഞ്ഞുവച്ചത്.

സര്‍ക്കാര്‍ ഡെപ്യൂട്ടേഷനില്‍ പഴ്‌സണല്‍ സ്റ്റാഫിലേക്ക് എത്തിയവര്‍ക്ക് ജൂണ്‍ രണ്ടിന് തന്നെ മേയ് മാസത്തെ ശമ്പളം നല്‍കിയിരുന്നു. എന്നാല്‍, രാഷ്ട്രീയ നിയമനം വഴി എത്തിയവര്‍ക്കാണ് ശമ്പളം ലഭിക്കാത്തത്. സാധാരണ ശമ്പളത്തിന് നോ ലയബിലിറ്റി സര്‍ട്ടിഫിക്കറ്റ് ബാധകമാക്കാറില്ല. വിരമിക്കല്‍ ആനുകൂല്യം നല്‍കുന്നതിനാണ് ഈ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്. അതാകട്ടെ ബന്ധപ്പെട്ട ജീവനക്കാരന്റെ ഉത്തരവാദിത്തവുമില്ല. സെക്രട്ടേറിയറ്റിലെ അക്കൗണ്ട് സെക്ഷനാണ് സര്‍ട്ടിഫിക്കറ്റ് നല്‍കി ശമ്പളവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കേണ്ടത്. ഈ സാഹചര്യത്തില്‍ രാഷ്ട്രീയ പകപോക്കലാണ് നടപടിക്ക് പിന്നിലെന്ന വിമര്‍ശനമാണ് ഉയരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വകയാര്‍ കൊല്ലന്‍പടിയില്‍ വാഹനാപകടം : സ്ത്രീ മരണപ്പെട്ടു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാര്‍ കൊല്ലന്‍പടിയില്‍ കാറും കെ.എസ്.ആര്‍.റ്റി.സി...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...