തിരുവല്ല : അസംബ്ലി മണ്ഡലത്തിലെ വികസന മുരടിപ്പിന്റെ ഉത്തരവാദിത്വം എൽഡിഎഫ് സർക്കാരിനാണെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ അഡ്വ. വർഗ്ഗീസ് മാമ്മൻ പ്രസ്താവിച്ചു. കേരളത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കാൻ നാളിതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ആയിരക്കണക്കിന് നിർദ്ദരരായ രോഗികളുടെ ഏക ആശ്രയമായ തിരുവല്ല ഗവ. ആശുപത്രിയിൽ അടിയന്തിര ചികിത്സാ ആവശ്യങ്ങൾക്കുള്ള സൗകര്യങ്ങളില്ലാതെ രോഗികൾ വലയുകയാണ്. ആധുനിക സംവിധാനമുള്ള ഓപ്പറേഷൻ തിയേറ്റർ പ്രവർത്തനരഹിതമാണ്. ആവശ്യത്തിന് ഡോക്ടർമാരെ നിയമിച്ചിട്ടില്ല. കിഡ്നി രോഗികളുടെ എണ്ണം വർധിച്ചു വരുന്ന കാലത്ത് ഡയാലിസിസ് സംവിധാനം നാളിതുവരെ തുടങ്ങിയിട്ടില്ല. രോഹികളോടും പാവപ്പെട്ടവരോടുമുള്ള ഇടത് സർക്കാരിന്റെ മനോഭാവം വളരെ ക്രൂരമാണ്. മോർച്ചറി സംവിധാനം ഇല്ലാത്ത മധ്യകേരളത്തിലെ ആശുപത്രിയായി താലൂക്ക് ആശുപത്രി മാറിയിരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
തിരുവല്ല കെഎസ്ആർടിസി കോംപ്ലക്സ് ഒരു നോക്കുകുത്തിയായി നിലകൊള്ളുകയാണ്. കോംപ്ലക്സ് പണി കഴിഞ്ഞ് 10 വർഷമായിട്ടും ഇതുവരെ 80 ശതമാനം സ്ഥലവും വാടകയ്ക്ക് നൽകുവാനാകാതെ ശൂന്യമായി കിടക്കുന്നു. വേണ്ടത്ര പഠനം നടത്താതെയും ആധുനിക സംവിധാനങ്ങളില്ലാതെയും പണിത കോംപ്ലക്സ് കെട്ടിടം സർക്കാരിന് വലിയ ബാധ്യതയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതിന് മറുപടി പറയുവാൻ തിരുവല്ല എംഎൽഎ ബാധ്യസ്ഥനാണ്. തിരുവല്ലയിലെ സർക്കാർ സ്ഥാപനമായ ട്രാക്കോ കേബിൾ ഫാക്ടറി അടച്ചു പൂട്ടലിന്റെ ഭീഷണിയിലാണ്. സമസ്ത മേഖലയെയും അവഗണിക്കുന്ന ഇടതുപക്ഷസർക്കാരിന് തിരുവല്ലയിലെ ജനങ്ങൾ തക്ക മറുപടി നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
യു ഡി എഫ് സംസ്ഥാന വ്യാപകമായി ഇടത് പക്ഷ സർക്കാരിനെതിരെ നടത്തുന്ന പദയാത്രയുടെ തിരുവല്ല മണ്ഡല ഉദ്ഘാടനം തിരുമുല്ലപുരത്ത് നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. യു ഡി എഫ് മണ്ഡലം ചെയർമാൻ ബിജു ലങ്കാ ഗിരി അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ, മുൻ മുൻസിപ്പൽ ചെയർമാൻ ആർ. ജയകുമാർ, കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് മാത്യു, കേരളാ കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഷിബു വർഗ്ഗീസ് പുതുക്കേരിൽ, ആർഎസ്പി നിയോജക മണ്ഡലം സെക്രട്ടറി മധുസുതനൻ നായർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്മാരായ സജി.എം മാത്യു ,രാജൻ തോമസ്,ഗിരീഷ് കറ്റോട്, സെബാസ്റ്റ്യൻ കടുവെട്ടൂർ, മുസ്ലിം ലീഗ് നിയോജക മണ്ഡലം കൺവീനർ പിഎ അനീർ, കേരളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജേക്കബ് ജോർജ് മനയ്ക്കൽ ,മുനിസിപ്പൽ കൗൺസിലൻമാരായ ജാസ് പോത്തൻ ,മാത്യു സി ചാലക്കുഴി, ഷീലാ വർഗ്ഗീസ്, ഫിലിപ്പ് ജോർജ് , ലെജു എം സക്കറിയ കേരളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ ബിജു അലക്സ് ,ടോണി കുര്യൻ കെപി രഘു കുമാർ എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.































