ആലപ്പുഴ: അരക്ക് താഴെ തളർന്ന ഭിന്നശേഷിക്കാരനായ മകന്റെ ജീവിത ആവശ്യങ്ങളൊന്നും നിറവേറ്റാൻ കഴിയാതെ ഏറെ പ്രയാസപ്പെട്ടിരുന്ന കൈനകരി സ്വദേശിയായ വിധവയായ ഐഷമ്മക്ക് ഇനി ആശ്വസിക്കാം. അമ്മയെയും മകനെയും ഒരുമിച്ച് താമസിപ്പിക്കുന്നതിന് ആലപ്പുഴ സാമൂഹ്യനീതി വകുപ്പ് പത്തനാപുരം ഗാന്ധിഭവൻ മുഖേന നടപടി പൂർത്തീകരിച്ചു. കഴിഞ്ഞ ദിവസം നെടുമുടിയിൽ വെച്ച് നടന്ന നവകേരള സദസ്സ് മണ്ഡലതല യോഗത്തിൽ ‘ഐഷമ്മയുടെയും 36 വയസുള്ള ഭിന്നശേഷിക്കാരനായ മകന്റെയും ദുരിതാവസ്ഥ തോമസ്. കെ.തോമസ് എം.എൽ.എ അവതരിപ്പിച്ചിരുന്നു. ഇത് ഏറ്റെടുത്താണ് സാമൂഹിക നീതി വകുപ്പ് നടപടികളെടുത്തത്. ഉപജീവനത്തിന് മാർഗ്ഗമില്ലാതെ തളർന്ന് കിടക്കുന്ന മകന്റ പരിചരണ ചുമതല നിർവ്വഹിക്കുവാൻ കഴിയാത്ത വൃദ്ധ മാതാവ് നിസഹായ അവസ്ഥയിലായിരുന്നു.
ചികിത്സാപരമായ ആവശ്യങ്ങൾക്ക് വൃദ്ധ മാതാവ് പമ്പയാറിന്റെ കടത്ത് കടന്ന് ചലനശേഷി ഇല്ലാത്ത മകനെയും കൊണ്ട് പോകേണ്ട അവസ്ഥയായിരുന്നു. മകനെ തനിച്ചാക്കി ജോലിക്ക് പോകുന്നതിനും കഴിയില്ലായിരുന്നു. മകന്റെ മാത്രമായ സംരക്ഷണ ചുമതല ഏറ്റെടുക്കുവാൻ പല സംഘടനകളും മുൻപ് തയ്യാറായി വന്നിരുന്നെങ്കിലും മാതാവിനെ പിരിഞ്ഞിരിക്കുക മകന് സാധ്യമായിരുന്നില്ല. കൈനകരിയിലേത് പ്രത്യേക വിഷയമായി പരിഗണിച്ച് വൃദ്ധയായ മാതാവിനെയും ഭിന്നശേഷിക്കാരനായ മകനെയും വേർപിരിക്കാതെ ഒരുമിച്ച് താമസിപ്പിച്ച് സംരക്ഷണം നൽകുന്നതിനായി ജില്ലാ സാമൂഹ്യനീതി ഓഫീസർ എ.ഓ.ആബീൻ, ഗാന്ധിഭവൻ ഡയറക്ടർ ഡോ. പുനലൂർ സോമരാജനോട് അഭ്യർത്ഥിച്ചതിനെ തുടർന്ന് അമ്മയുടെയും മകന്റെയും പൂർണ്ണ സംരക്ഷണ ചുമതല പത്തനാപുരം ഗാന്ധിഭവൻ ഏറ്റെടുക്കുകയായിരുന്നു. പത്തനാപുരത്ത് നിന്ന് കൈനകരിയിൽ എത്തിയ ആബുലൻസിൽ തോമസ് കെ തോമസ് എം.എൽ.എയുടെ സാന്നിധ്യത്തിൽ ഐഷ ഉമ്മയെയും മകനെയും ഗാന്ധിഭവൻ അധികൃതർ ഏറ്റെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























