ഒരു കല്ലുപോലും എടുത്തുമാറ്റാൻ അനുവദിക്കില്ലെന്ന് വി. ശിവൻകുട്ടി;തിരുവനന്തപുരം കോർപറേഷന്റെ പുതിയ കെട്ടിട നിർമ്മാണ നീക്കത്തിനെതിരെ വിമർശനം.

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷന് പുതിയ ആസ്ഥാന മന്ദിരം നിർമ്മിക്കാനുള്ള ഭരണസമിതിയുടെ തീരുമാനത്തിനെതിരെ മുൻ മന്ത്രി വി ശിവൻകുട്ടി. അങ്ങേയറ്റം തലതിരിഞ്ഞ തീരുമാനമാണെന്നും നിലവിലെ കോ‍‍ർപറേഷൻ കെട്ടിടത്തിന് അസൗകര്യമില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു. കോ‍ർപറേഷൻ മന്ദിരം പൊളിക്കാൻ ഒരുകാരണവശാലും അനുവദിക്കില്ലെന്നും ശിവൻകുട്ടി വ്യക്തമാക്കി.പുതിയ പാർലമെൻ്റ് മന്ദിരം നിർമ്മിച്ചതുപോലെ കോർപറേഷൻ കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം നിർമ്മിക്കാനുള്ള പ്ലാനും പദ്ധതികളും മേയർ അവതരിപ്പിച്ചു. തിരുവനന്തപുരം കോർപറേഷൻ ഒരുപാട് ചരിത്രവും പാരമ്പര്യമുള്ള കോർപറേഷനാണ്. പട്ടം താണുപിള്ള തറക്കല്ലിട്ട്, ഇന്ദിര ഗാന്ധി ഉദ്ഘാടന ചെയ്തതാണ് തിരുവനന്തപുരം കോർപറേഷൻ.

ബിജെപിക്ക് പട്ടം താണുപിള്ളയോട് വിരോധം ഉണ്ടോയെന്ന് അറിയില്ല. ബിജെപിക്ക് ഇന്ദിരാ ​ഗാന്ധിയോട് വിരോധം ഉണ്ടെന്ന് ഉറപ്പാണ്. ഇന്ദിരാ ​ഗാന്ധിയുടെ പേര് എഴുതിവെച്ചിരിക്കുന്നതുകൊണ്ടാണോ കെട്ടിടം പൊളിച്ചുമാറ്റുന്നതെന്ന് അറിയില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു. പുതിയ കെട്ടിടം നിർമ്മിക്കാനുള്ള കാശ് എവിടെ നിന്ന് കിട്ടും, എങ്ങനെ ചെലവഴിക്കും തുടങ്ങിയ കാര്യങ്ങളിൽ ആലോചന നടന്നിട്ടില്ല. തിരുവനന്തപുരം കോ‍ർപറേഷൻ മന്ദിരം പൊളിക്കാൻ ഒരുകാരണവശാലും അനുവദിക്കില്ല. നിലവിലുള്ള കെട്ടിടത്തിൻ്റെ ഒരു കല്ലുപോലും എടുത്തുമാറ്റാൻ ജനങ്ങൾ അനുവദിക്കില്ല. താനടക്കമുള്ള മുൻ മേയ‍ർമാരുടെ ചിത്രങ്ങൾ അവിടെ ഇരിപ്പുണ്ട്. അതെല്ലാം കൂടി പൊളിച്ചുമാറ്റാൻ വേണ്ടിയാണോ കെട്ടിടം പൊളിക്കുന്നതെന്ന് അറിയില്ലെന്നും ശിവൻകുട്ടി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....