പത്തനംതിട്ട പെരുനാട്ടിൽ ഭൂമിക്കടിയിൽ നിന്ന് മുഴക്കം : നാൽപ്പത്തിയഞ്ചോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു ; റെഡ് അലർട്ട് പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

പെരുനാട്: റാന്നി പെരുനാട് പഞ്ചായത്തിലെ താളികര, പൂതക്കല്ല് മേഖലകളിൽ ഭൂമിക്കടിയിൽ നിന്ന് അജ്ഞാത ഉറവിടത്തിൽ നിന്നുള്ള വലിയ മുഴക്കങ്ങൾ അനുഭവപ്പെട്ടത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തി. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അധികൃതർ അടിയന്തര നടപടികൾ സ്വീകരിച്ചു.വാർത്തയറിഞ്ഞ് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ റവന്യൂ, ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. മുൻകരുതലിന്റെ ഭാഗമായി പ്രദേശത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ജനങ്ങളുടെ സുരക്ഷ മുൻനിർത്തി ഭൂകമ്പ സാധ്യതയോ മറ്റ് ഭൗമവ്യതിയാനങ്ങളോ ഉണ്ടോ എന്ന് തിട്ടപ്പെടുത്തുന്നതിനായി മുൻകരുതൽ നടപടിയായി ഈ മേഖലകളിൽ നിന്ന് ജനങ്ങളെ അടിയന്തരമായി ഒഴിപ്പിച്ചു. മാറ്റിപ്പാർപ്പിച്ചവരെ പെരുനാട് ബഥനി മഠം സ്കൂളിലും പെരുനാട് പഞ്ചായത്തിന്റെ ശബരിമല ഇടത്താവളത്തിലും തുറന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിപ്പിച്ചിരിക്കുകയാണ്. പ്രദേശത്തുനിന്നും ഏകദേശം നാല്‍പ്പത്തിയഞ്ചോളം കുടുംബങ്ങളെയാണ് സുരക്ഷിതകേന്ദ്രങ്ങളിലേക്ക് പുനരധിവസിപ്പിച്ചത്. റവന്യൂ, ജിയോളജി ഉദ്യോഗസ്ഥരും ദുരന്തനിവാരണ സേനയും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ഭൗമശാസ്ത്രജ്ഞരുടെ വിശദമായ പരിശോധനകൾക്ക് ശേഷമേ മുഴക്കത്തിന്റെ കൃത്യമായ കാരണം വ്യക്തമാകൂ എന്ന് അധികൃതർ അറിയിച്ചു. ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും നിർദ്ദേശങ്ങൾ പാലിക്കണമെന്നും ജില്ലാ ഭരണകൂടം അഭ്യർത്ഥിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...