ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ കേരളാ കോൺഗ്രസ്‌ (എം) തൃപ്തർ : റോഷി അഗസ്റ്റിൻ

For full experience, Download our mobile application:
Get it on Google Play

റാന്നി: ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ കേരള കോൺഗ്രസ് (എം) പൂർണ്ണ തൃപ്തരാണെന്നും കേരള കോൺഗ്രസ്‌ (എം) യുഡിഎഫിലേക്ക് എന്നുള്ള വാർത്ത വ്യാജമാണെന്ന് കേരള കോൺഗ്രസ് (എം) പാർലമെന്ററി പാർട്ടി ലീഡർ റോഷി അഗസ്റ്റിൻ. സ്ഥാനമാനങ്ങൾക്ക് വേണ്ടി മുന്നണി മാറി കളിക്കുന്നവർ അല്ല കേരളാ കോൺഗ്രസ്‌(എം) എന്നും നാല് പതിറ്റാണ്ടു കൂടെ നിന്ന പ്രസ്ഥാനത്തെ തള്ളിയ യുഡിഎഫിന് കിട്ടിയ തിരിച്ചടിയാണ് ഭരണനഷ്ടം എന്നും റോഷി അഗസ്റ്റിൻ ആരോപിച്ചു. കേരള കോൺഗ്രസ് (എം) റാന്നി നിയോജകമണ്ഡലം കമ്മിറ്റി റാന്നിയിൽ പുതിയതായി ആരംഭിച്ച നിയോജകമണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് ജോർജ് എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. റാന്നി എംഎൽഎ അഡ്വക്കേറ്റ് പ്രമോദ് നാരായണൻ ആമുഖപ്രസംഗം നടത്തി.

കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സജി അലക്സ് മുഖ്യപ്രഭാഷണം നടത്തി . ജില്ലാ സെക്രട്ടറിമാരായ ഷെറി തോമസ്, ബിബിൻ കല്ലമ്പറമ്പിൽ, ബോബി കാക്കനാപള്ളിൽ, റിന്റോ തോപ്പിൽ, എംസി ജയകുമാർ, ലിജോ വാളനാംകുഴി, തോമസ് മോടി, ബെഹനാൻ ജോസഫ്,രാജു ഇടയാടി, സാബു കുറ്റിയിൽ, ചെറിയാൻ മണ്ഡകത്തിൽ,അജിമോൾ നെല്ലുവേലിൽ, ബാബു അന്ത്യാൻകുളം, സോണി വാഴക്കുന്നം,ത്രിതല പഞ്ചായത്ത് അംഗങ്ങളായ അന്നമ്മ ജോസഫ്, ശോഭ ചാർളി, ജിജി പി എബ്രഹാം, ജോമോൻ ജോസ് മണ്ഡലം പ്രസിഡന്റ്റുമാരായ ദിലീപ് ഉതിമൂട്, സിബി ജെയിംസ്, സണ്ണി ഇടയാടി, ടിബു പുരക്കൽ, ജോസഫ് പാത്രപാങ്കൽ, കോശി എബ്രഹാം, കെഎം ഫിലിപ്പ്, രാജീവ്‌ തുലാപള്ളി, എൻ എസ് ശോഭന,ജോർജ്കുട്ടി ഏഴുമറ്റൂർ, ടോമ്മി വടക്കേമുറിയിൽ,രാമചന്ദ്രൻ നായർ, പൊന്നച്ചൻ കാക്കമല എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുവൈത്തിൽ 15 വയസുകാരന്റെ കണ്ണിൽ വെടിയുതിർത്ത് 27 വയസുകാരൻ

0
കുവൈത്ത് സിറ്റി: സുഹൃത്തുക്കൾക്കിടയിലെ തമാശ ഗുരുതര അപകടത്തിൽ കലാശിച്ചു. കുവൈത്തിലെ...

ലഹരിമരുന്ന് കേസുകളുടെ വിചാരണ വേഗത്തിലാക്കുന്നതിനും കേസുകള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കുന്നതിനുമായി സംസ്ഥാനത്ത് മൂന്ന് പുതിയ പ്രത്യേക...

0
മലപ്പുറം: സംസ്ഥാനത്ത് ലഹരി മാഫിയകള്‍ക്കെതിരെ പോലീസ് ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്ന 'ഓപ്പറേഷന്‍ തൂഫാന്‍'...

സവാള വിലക്കയറ്റം തടയാൻ വിപണിയിൽ ഇടപെടുമെന്ന് കൃഷി മന്ത്രി ടി സിദ്ദിഖ്

0
തിരുവനന്തപുരം: സവാള വിലക്കയറ്റം തടയാൻ വിപണിയിൽ ഇടപെടുമെന്ന് കൃഷി മന്ത്രി ടി...

പുനലൂര്‍ – മൂവാറ്റുപുഴ ഹൈവേയില്‍ വകയാര്‍ മ്ലാന്തടത്ത് പൈപ്പ് പൊട്ടി റോഡ്‌ രണ്ടായി പിളര്‍ന്നു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ വകയാര്‍ മ്ലാന്തടത്ത് വാട്ടര്‍...