കോട്ടയം ജില്ലയില്‍ മികച്ച വിജയം തന്നെ മുന്നണിക്ക് ; ജില്ലാ എല്‍ഡിഎഫ് യോഗം

For full experience, Download our mobile application:
Get it on Google Play

കോട്ടയം: ഇത്തവണ കേരളം ആകാംക്ഷയോടെ തെരഞ്ഞെടുപ്പു ഫലം കാതോര്‍ക്കുന്നത് കോട്ടയം ജില്ലയില്‍ നിന്നാകും. കേരളാ കോണ്‍ഗ്രസുമായുള്ള എല്‍ഡിഎഫ് ബാന്ധവം എത്രകണ്ട് ഫലപ്രദമായി എന്നറിയാന്‍ കാത്തിരിക്കുകയാണ് നേതാക്കളും പ്രവര്‍ത്തകരും. ജില്ലയില്‍ മികച്ച വിജയം തന്നെ മുന്നണിക്ക്  ലഭിക്കുമെന്നാണ് ജില്ലാ എല്‍ഡിഎഫ് യോഗം വിലയിരുത്തുന്നത്. സിപിഎം വിലയിരുത്തലും ഇങ്ങനെയാണ്.

പുതുപ്പള്ളി, കോട്ടയം മണ്ഡലങ്ങള്‍ ഒഴികെ കോട്ടയം ജില്ലയിലെ 7 മണ്ഡലങ്ങളിലും വിജയിക്കാമെന്ന് സിപിഎം വിലയിരുത്തല്‍. പോളിങ്ങിനു ശേഷം ബൂത്ത് തലത്തിലെ കണക്കുകള്‍ ശേഖരിച്ച്‌ സിപിഎം ജില്ലാ നേതൃത്വം നടത്തിയ വിലയിരുത്തലിലാണ് എല്‍ഡിഎഫിനു വലിയ വിജയം കിട്ടുമെന്ന പ്രതീക്ഷ നല്‍കുന്നത്. കണക്കുകള്‍ സംസ്ഥാന നേതൃത്വത്തിനു സിപിഎം ജില്ലാ നേതൃത്വം കൈമാറി. കേരള കോണ്‍ഗ്രസിന്റെ (എം) വരവ് എല്‍ഡിഎഫിനു ഗുണമായെന്നും സിപിഎം വിലയിരുത്തുന്നു.

ന്യൂനപക്ഷങ്ങളും ഭൂരിപക്ഷ സമുദായവും ഒരുപോലെ ഇടതു മുന്നണിയെ പിന്തുണച്ചു എന്നാണ് സിപിഎം വിലയിരുത്തുന്നത്. സര്‍ക്കാരിന്റെ നേട്ടങ്ങളും ഗുണമായി. ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ സ്വാധീനിച്ചില്ലെന്നും സിപിഎം കരുതുന്നു. എന്‍എസ്‌എസിന്റെ നിലപാട് അത്രകണ്ട് പ്രതികൂലമായില്ലെന്നുമാണ് പാര്‍ട്ടി വിലയിരുത്തുന്നത്.

കോട്ടയം, പുതുപ്പള്ളി മണ്ഡലങ്ങളില്‍ യുഡിഎഫിനു മേല്‍ക്കൈ ഉണ്ടെന്നും കോട്ടയം മണ്ഡലത്തില്‍ ഇഞ്ചോടിഞ്ച് മത്സരം നടന്നുവെന്നും സിപിഎം വിലയിരുത്തുന്നു. പുതുപ്പള്ളിയില്‍ യുഡിഎഫ് 5000ല്‍ ഏറെ വോട്ടുകള്‍ക്കു മുന്നിലും കോട്ടയത്ത് യുഡിഎഫ് 3000 വോട്ടുകള്‍ക്കു മുന്നിലുമാകുമെന്നാണ് സിപിഎം വിലയിരുത്തല്‍.

ഘടക കക്ഷികളുടെ മണ്ഡലത്തിലാണ് എല്‍ഡിഎഫ് മികച്ച വിജയം പ്രതീക്ഷിക്കുന്നത്. വൈക്കം, പാലാ, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നത്. സിപിഎം സിറ്റിങ് സീറ്റായ ഏറ്റുമാനൂരില്‍ ഏകദേശം 9000 വോട്ടിന്റെ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നു. കോട്ടയത്ത് 3 സീറ്റുകളിലാണ് സിപിഎം മത്സരിച്ചത്. ഏറ്റുമാനൂരിലും പുതുപ്പള്ളിയിലും കോട്ടയത്തും. ഇതില്‍ ഒരു സീറ്റിലേ വിജയപ്രതീക്ഷ വെയ്ക്കുന്നുള്ളൂ.

ശക്തമായ മത്സരം നടന്ന പാലായില്‍ ഇടതു മുന്നണി വിജയിച്ചു കയറുമെന്ന് തന്നെയാണ് വിലയിരുത്തല്‍. പാലായില്‍  18,500 വോട്ടുകള്‍ക്കെങ്കിലും ജോസ് കെ മാണി വിജയിക്കുമെന്ന് സിപിഎം കണക്കുകൂട്ടുന്നു. യുഡിഎഫ് കോട്ടയെന്ന് കരുതുന്ന കടുത്തുരുത്തിയിലും ഇക്കുറി അട്ടിമറി ഉണ്ടാകുമെന്നാണ് സിപിഎം വിലയിരുത്തുന്നത്. കടുത്തുരുത്തിയില്‍ പതിനായിരം വോട്ടിന്റെ ഭൂരിപക്ഷമാണ് സിപിഎം പ്രതീക്ഷിക്കുന്നത്.

ശക്തമായ ത്രികോണ മത്സരം നടന്ന പൂഞ്ഞാറിലും എല്‍ഡിഎഫിനാണ് വിജയപ്രതീക്ഷയുള്ളത്. ഇവിടെ  10,000 വോട്ടിന്റെ ഭൂരിപക്ഷം ഇടതു സ്ഥാനാര്‍ത്ഥി പ്രതീക്ഷിക്കുന്നു. കാഞ്ഞിരപ്പള്ളിയില്‍ 15,000 വോട്ടുകള്‍ക്ക് വിജയിക്കുമെന്നാണ് കണക്കൂകൂട്ടല്‍. ചങ്ങനാശേരിയില്‍ 5000 വോട്ടിനും വൈക്കത്ത് 20,000 വോട്ടിനും ഏറ്റുമാനൂര്‍ 9000 വോട്ടിന്റെയും ഭൂരിപക്ഷമാണ് ഇടതു കേന്ദ്രങ്ങള്‍ കണക്കുകൂട്ടുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...