ശബരിമല നട തുറന്നു ; ഗവര്‍ണ്ണര്‍ ഇന്ന് വൈകിട്ട് ദര്‍ശനത്തിനെത്തും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ഇന്ന് പുലര്‍ച്ചെ മുതല്‍ ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിച്ചു തുടങ്ങി. ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വൈകിട്ട് ദര്‍ശനത്തിനായി എത്തും. ശനിയാഴ്ച വൈകുന്നേരം തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റി നട തുറന്ന് ദീപം തെളിയിച്ചു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് ഡോസ് കോവിഡ് വാക്‌സിനെടുത്തവര്‍ക്ക് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് ദര്‍ശനം നടത്താം. രണ്ട് ഡോസ് വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ പരിശോധനാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. പ്രതിദിനം 10,000 പേര്‍ക്കാണ് ദര്‍ശനത്തിന് അനുമതി.

ഏപ്രില്‍ 14-ന് പുലര്‍ച്ചെ അഞ്ചിനാണ് വിഷുക്കണി ദര്‍ശനം. ശാസ്താവിനെ കണി കാണിച്ച ശേഷമാണ് ഭക്തര്‍ക്ക് വിഷുക്കണി ദര്‍ശശനത്തിന് അനുവാദം നല്‍കുക. 18ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...