ജില്ലാ പഞ്ചായത്ത് ഭരണപരാജയം മറച്ചുവെക്കുന്ന എല്‍ഡിഎഫ് പ്രകടന പത്രിക ; കോടികളുടെ നഷ്ടക്കണക്കില്‍ ജില്ല പിന്നില്‍ : യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. വര്‍ഗീസ് മാമ്മന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ജില്ലാ പഞ്ചായത്തിന്റെ അഞ്ചുവര്‍ഷത്തെ ഭരണപരാജയം മറച്ചുകൊണ്ടുള്ള എല്‍ഡിഎഫ് പ്രകടനപത്രിക അപഹാസ്യമെന്നും ജനങ്ങള്‍ നിഷ്‌കരുണം തള്ളിക്കളയുമെന്നും യുഡിഎഫ് ജില്ലാ ചെയര്‍മാനും കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റുമായ അഡ്വ. വര്‍ഗീസ് മാമ്മന്‍ ആരോപിച്ചു. പദ്ധതി വിഹിതത്തില്‍ കോടിക്കണക്കിന് രൂപ നഷ്ടപ്പെട്ടതും പദ്ധതികളുടെ വിനിയോഗത്തില്‍ ജില്ല സംസ്ഥാനത്തു പിന്നിലായതും ഭരണസമിതിയുടെ സമ്പൂര്‍ണ പരാജയത്തിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. അഞ്ചുവര്‍ഷം പൂര്‍ത്തിയായിട്ടും ഒരു ഗ്രാമീണ റോഡിനു പോലും മെറ്റല്‍ ഇടാന്‍ കഴിഞ്ഞിട്ടില്ലെന്ന് യുഡിഎഫ് ചൂണ്ടിക്കാട്ടി. വിവിധ സ്‌കൂള്‍ കെട്ടിടങ്ങളുടെ പണികള്‍ പാതിവഴിയില്‍ നില്‍ക്കുന്നത് ജില്ലയിലെ വിദ്യാഭ്യാസമേഖലയിലെ തകര്‍ച്ച വെളിച്ചത്തു കൊണ്ടുവരുന്നു. ഇതിനു പുറമെ ഏറെ പ്രചാരണങ്ങളോടെ പ്രഖ്യാപിച്ച എബിസി സെന്റര്‍ ഇന്നുവരെ പ്രവര്‍ത്തനം ആരംഭിക്കാത്തതും ഗുരുതര വീഴ്ചയാണ്.

നാട്ടിലെങ്ങുമുള്ള തെരുവുനായ പ്രശ്‌നം നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടില്ല. യുഡിഎഫ് ഭരണസമിതി തയ്യാറാക്കിയ കൊടുമണ്‍ റൈസ് മില്‍ പദ്ധതി സിപിഎം നിയന്ത്രിത കമ്പനിക്ക് കൈമാറിയതോടെ പൂര്‍ണമായും തകരുകയും മില്‍ പ്രവര്‍ത്തനം നിലയ്ക്കുകയും ചെയ്തു. മാലിന്യ സംസ്‌കരണ പ്ലാന്റ് ആരംഭിച്ചിട്ടും മാലിന്യ ശേഖരണം സാധാരണക്കാരുടെ തലവേദനയായി തുടരുന്നു. എംസിഎഫ് കേന്ദ്രങ്ങള്‍ നിറഞ്ഞുകിടക്കുന്നതും ശുചിത്വമേഖലയിലെ അവഗണനയുടെ ഉദാഹരണമാണ്. എല്‍ഡിഎഫ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള അവകാശവാദങ്ങള്‍ പ്രഹസനവും യാഥാര്‍ത്ഥ്യമില്ലാത്തതും ആണെന്ന് യുഡിഎഫ് കുറ്റപ്പെടുത്തി.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനു സംസ്ഥാനതല നേതാക്കള്‍ ജില്ലയില്‍ എത്താത്തതും പരസ്യപ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ഒഴിവാകുന്നതും എല്‍ഡിഎഫിന്റെ പരാജയഭീതിയുടെ തെളിവാണ്. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട ജനങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധതിരിക്കാന്‍ ലൈംഗിക ആരോപണങ്ങളുടെ മറപിടിക്കുന്നു. ജില്ലയില്‍ നിന്നുള്ള മന്ത്രിയെ പോലും പ്രചാരണത്തിനായി രംഗത്ത് കൊണ്ടുവരാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല. പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും തിരഞ്ഞെടുപ്പുമായി ബന്ധിപ്പിച്ച് വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്ന സമീപനം ജനാധിപത്യത്തിനു നേരെയുള്ള വെല്ലുവിളിയാണ്.

വിലക്കയറ്റം അതിരൂക്ഷമായി ഉയര്‍ന്ന സാഹചര്യത്തില്‍ സപ്ലൈകോ ശാലകള്‍ ശൂന്യമായി നില്‍ക്കുന്നതു പൊതുജനങ്ങളെ കനത്ത പ്രതിസന്ധിയിലാക്കുന്നുണ്ടെന്ന് വര്‍ഗീസ് മാമ്മന്‍ ചൂണ്ടിക്കാട്ടി. നാട്ടിന്‍പുറത്ത് പച്ചക്കറി ഉത്പാദനത്തിനായി പ്രഖ്യാപിച്ച പദ്ധതികള്‍ ഒന്നും തന്നെ കാര്യക്ഷമമായി നടപ്പാകുന്നില്ല. പദ്ധതികളുടെ ആസൂത്രണം ഇല്ലായ്മ മൂലം കോടിക്കണക്കിന് രൂപ നഷ്ടപ്പെട്ടതും ത്രിതല പഞ്ചായത്തുകളുടെ ഏകോപനം പൂര്‍ണമായും തകരാറിലായതും വികസനമേഖലയെ വന്‍തോതില്‍ ബാധിച്ചു. ജില്ലയിലെ പ്രധാന ടൗണുകളില്‍പോലും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞിട്ടില്ല.

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ അധികാരവികേന്ദ്രീകരണത്തിന്റെ ആത്മാവ് പുനഃസ്ഥാപിക്കും. ഗ്രാമസഭയും വാര്‍ഡുസഭയും ശക്തിപ്പെടുത്തി താഴെത്തട്ടിലെ ജനപങ്കാളിത്തം ഉറപ്പാക്കും. പദ്ധതിവിഹിതം ഉറപ്പിക്കുകയും അതിന്റെ സമയബന്ധിത വിനിയോഗം ഉറപ്പാക്കുകയും ചെയ്യും. തെരഞ്ഞെടുക്കപ്പെട്ട സമിതികള്‍ക്കു മുകളില്‍ ഉദ്യോഗസ്ഥരുടെയും നാമനിര്‍ദേശിതരുടെയും അമിതാധിപത്യം അവസാനിപ്പിക്കും. ജില്ലയുടെ വ്യക്തിഗത സാധ്യതകളെ കേന്ദ്രീകരിച്ചും ദീര്‍ഘകാല വികസന പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കിയും ഒരു ഏകോപിത വികസനരേഖ രൂപപ്പെടുത്തും. ത്രിതല പഞ്ചായത്തുകളുടെ ഏകോപനം ശക്തിപ്പെടുത്തുന്നതിനും ആസൂത്രണസമിതിയെ കാര്യക്ഷമമാക്കുന്നതിനും മുന്‍ഗണന നല്‍കും. കാട്ടുമൃഗശല്യം നേരിടുന്ന മേഖലകളില്‍ കര്‍ഷകര്‍ക്കുള്ള അടിയന്തര സഹായവും കാര്‍ഷികമേഖലയ്ക്ക് പ്രത്യേക പരിഗണനയും യുഡിഎഫ് ഭരണരേഖ ഉറപ്പ് നല്‍കുന്നു. പത്തനംതിട്ട ജില്ലാ പഞ്ചായത്തും നാലു നഗരസഭകളും ബഹുഭൂരിപക്ഷം ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളും യുഡിഎഫ് അധികാരത്തില്‍ എത്താന്‍ പോകുകയാണെന്നും യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. വര്‍ഗീസ് മാമ്മന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...