എൽഡിഎഫ് മാർച്ച് ഗവർണറും സർക്കാരും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗം : ഡീൻ കുര്യാക്കോസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പിണറായി സർക്കാർ പാസാക്കിയ ഭൂ പതിവ് ഭേദഗതി ബിൽ ശുദ്ധ തട്ടിപ്പാണെന്ന് ഇടുക്കി എംപി ഡീൻ കുര്യാക്കോസ്. ഇടുക്കിയിലെ കർഷകരെ കൊള്ളയടിക്കുകയാണ് സർക്കാർ ലക്ഷ്യം. രാജ്ഭവനിലേക്ക് എൽഡിഎഫ് ഇടുക്കി ജില്ലാ കമ്മിറ്റി നടത്തുന്ന പ്രതിഷേധ മാർച്ച് ഗവർണറും സർക്കാരും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്നും അദ്ദേഹം വിമർശിച്ചു. ഇടുക്കിയിലെ ഭൂ പ്രശ്നങ്ങൾക്ക് പരിഹാരമായാണ് ഭൂ പതിവ് ഭേദഗതി ബിൽ നിയമസഭ പാസാക്കിയത്. ബില്ലിൽ ഇതുവരെ ഗവർണർ ഒപ്പിട്ടിട്ടില്ല. ഇതിൽ പ്രതിഷേധിച്ചാണ് രാജ്ഭവനിലേക്കുള്ള എൽഡിഎഫ് മാർച്ച്. എന്നാൽ പിണറായി സർക്കാർ മലയോര ജനങ്ങളെ വഞ്ചിക്കുകയാണെന്ന് ഇടുക്കി എം.പി ഡീൻ ഡീൻ കുര്യാക്കോസ് തുറന്നടിച്ചു.

ബില്ലിൽ ഗവർണർ ഒപ്പുവയ്ക്കരുതെന്നാണ് ഇടതുപക്ഷത്തിന്റെ ആവശ്യം. രാജഭവൻ മാർച്ചിന്റെ ലക്ഷ്യം ഗവർണറെ പിന്തിരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പട്ടയഭൂമിയിൽ ചട്ടം ലംഘിച്ച് നിൽക്കുന്ന റിസോർട്ടുകളും പാർട്ടി ഓഫീസുകളും ക്രമപ്പെടുത്താനുള്ള നടപടിയും ഭേദഗതി വഴിയൊരുക്കുമെന്ന ആക്ഷേപവും ശക്തമാണ്. പ്രതിപക്ഷം കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നു എന്നാണ് സിപിഐഎമ്മിന്റെ മറുപടി. ഈ മാസം ഒമ്പതിന് നടക്കുന്ന രാജ്ഭവൻ മാർച്ചിൽ പതിനായിരം പേർ പങ്കെടുക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒന്നര വയസ്സുകാരിയായ കുഞ്ഞിനെ അമ്മ കഴുത്തറത്ത് കൊലപ്പെടുത്തി

0
മലയിൻകീഴ്: മലയിൻകീഴ് വിളവൂർക്കലിൽ കുഞ്ഞിനെ അമ്മ കഴുത്തറത്ത് കൊലപ്പെടുത്തി. ഒന്നര വയസ്സുകാരിയായ...

തൃക്കാക്കര മോർഫിങ് കേസിൽ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച തൃക്കാക്കര പോലീസ് ടെലിഗ്രാം അധികാരികൾക്ക് കത്തയച്ചു

0
കൊച്ചി: തൃക്കാക്കര മോർഫിങ് കേസിൽ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച ‘മല്ലു പ്രീമിയം’...

പിണറായി വിജയനെതിരായ ഇ ഡി നീക്കത്തിൽ പ്രതികരണവുമായി ബൃന്ദാ കാരാട്ട്

0
ഡൽഹി: പിണറായി വിജയനെതിരായ ഇ ഡി നീക്കത്തിൽ പ്രതികരണവുമായി ബൃന്ദാ കാരാട്ട്....

കൊല്ലത്ത് മൾട്ടിപ്ലസ് തിയറ്ററുകളിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ

0
കൊല്ലം: കൊല്ലം ജില്ലയിലെ വിവിധ മൾട്ടിപ്ലസ് തിയറ്ററുകളിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ...