തിരുവനന്തപുരം : പാലാ ബിഷപ്പിന്റെ നര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശത്തില്‍ സര്‍ക്കാര്‍ നിലപാട് വിശദകരിച്ചിട്ടുണ്ടെന്ന് ഇടതുമുന്നണി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതേ തുടര്‍ന്ന് ബിഷപ്പിന്റെ പരാമര്‍ശം എല്‍.ഡി.എഫില്‍ ചര്‍ച്ചയായില്ല. ഇടതുമുന്നണിയുടേതും സര്‍ക്കാര്‍ നിലപാട് തന്നെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബിഷപ്പിനെ കാണുകയും പരോക്ഷ പിന്‍തുണ നല്‍കുകയും ചെയ്ത ജോസ് കെ മാണിയും മുഖ്യമന്ത്രിയുടെ നിലപാടിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചില്ല.
കര്‍ഷകര്‍ ആഹ്വാനം ചെയ്ത 27ലെ ഭാരത് ബന്ദ് കേരളത്തില്‍ ഹര്‍ത്താലായി നടത്തുവാന്‍ ഇടതുമുന്നണി തീരുമാനിച്ചു. സി.പി.ഐ യുടെ തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിലുള്ള അതൃപ്തി പരാതിയായി മുന്നണി യോഗത്തില്‍ ഉന്നയിക്കാനും കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് താല്‍്പര്യം കാണിച്ചില്ല. ബോര്‍ഡ് കോര്‍പറേഷന്‍ വിഭജനം ഒരാഴ്ച്ചക്കകം പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെ ഉഭയകക്ഷി ചര്‍ച്ചകള്‍ തുടങ്ങിയത്.