മുഖ്യമന്ത്രിക്കെതിരെ നടത്തുന്ന കുപ്രചരണങ്ങൾക്കെതിരെ എൽ ഡിഎഫ് ബഹുജന റാലിയും പൊതുയോഗവും സംഘടിപ്പിക്കുo

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മുഖ്യ മന്ത്രിക്കെതിരെ യു ഡി എഫ്, ബി ജെ പി, എസ് ഡി പി ഐ തുടങ്ങിയ കക്ഷികൾ സംസ്ഥാന വ്യാപകമായി നടത്തുന്ന ആക്രമണങ്ങളെ അപലപിച്ചുകൊണ്ടും സ്വർണ്ണ കള്ളക്കടത്ത് കേസ് പ്രതികളെ ഉപയോഗിച്ച് ഇടതുപക്ഷ സർക്കാരിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്നതിനായി നടത്തുന്ന കുപ്രചരണങ്ങളെ തുറന്നു കാട്ടുന്നതിനും സംസ്ഥാനത്ത് രൂപപ്പെട്ടു കൊണ്ടിരിക്കുന്ന വർഗീയ ശക്തികളുടെ അവിശുദ്ധ കൂട്ടുകെട്ടിലൂടെ സംസ്ഥാനത്തിൻ്റെ സമഗ്ര വികസനത്തെ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരായും ജില്ലാ കേന്ദ്രത്തിൽ വിപുലമായ ബഹുജന റാലിയും പൊതുയോഗവും സംഘടിപ്പിക്കുവാൻ എൽ ഡി.എഫ് പത്തനംതിട്ട ജില്ലാ കമ്മിറ്റി തീരുമാനിച്ചു.

ജൂൺ 29 ബുധനാഴ്ച വൈകീട്ട് 4 മണിക്ക് പത്തനംതിട്ട മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ ബഹുജന റാലിയും പൊതുയോഗവും നടക്കും. ജില്ലാ എൽ.ഡി എഫ് യോഗത്തിൽ മുൻ എംഎൽഎ എ.പത്മകുമാർ അധ്യക്ഷത വഹിച്ചു. കെ.പി ഉദയഭാനു, അലക്സ് കണ്ണമല, പി.കെ ഗോപിനാഥൻ, എൻ എം രാജു, ചെറിയാൻ ജോർജ് തമ്പു, പി.കെ.ജേക്കബ്, മുണ്ടക്കൽ ശ്രീകുമാർ, രാജു നെടുവംപുറം, നിസാർ നൂർ മഹൽ, മനോജ് മാധവശേരി, ചെറിയാൻ പോളച്ചിറക്കൽ, ടി.ഡി ബൈജു, സുമേഷ് ഐശ്വര്യ, ബി.ഷാഹുൽ ഹമീദ്, എം.അലാവുദ്ദീൻ, വറുഗീസ് മുളക്കൻ, ബിജി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

0
കൊച്ചി: വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പുല്ലാനി...

വീണക്കെതിരെ അന്വേഷണം കടുപ്പിച്ച് ഇ‍ഡി ; സിം കാർഡ് എടുത്തത് നന്ദുലാലിന്റെ പേരിൽ ;...

0
തിരുവനന്തപുരം: വീണക്കെതിരായ അന്വേഷണം കടുപ്പിച്ച് ഇഡി. വീണയുടെ വ്യാജ സിമ്മിൽ കൂടുതൽ...

കേരളാ ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ് ഇന്ന് തുടക്കം ; കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസും തൃശ്ശൂർ...

0
തിരുവനന്തപുരം : കേരളാ ക്രിക്കറ്റിന് പുതുമുഖം നൽകിയ കെ.സി.എൽ. (കേരളാ ക്രിക്കറ്റ്...

മുട്ടിൽ മരംമുറിക്കേസ് : അഗസ്റ്റിന്‍ സഹോദരങ്ങൾ ഇന്ന് കോടതിയിൽ ഹാജരാകും

0
കൊച്ചി: മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ പ്രതികളും റിപ്പോര്‍ട്ടര്‍ ടിവി...