ഇതരസംസ്ഥാന തൊഴിലാളിയെ സുഹൃത്ത് വെട്ടിക്കൊന്നു ; സംഭവം കോട്ടയത്ത്‌

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ഇതരസംസ്ഥാന തൊഴിലാളിയെ സുഹൃത്ത് വെട്ടിക്കൊന്നു. കെട്ടിടനിര്‍മ്മാണ തൊഴിലാളിയായ ഷഷീറിനെയാണ് സുഹൃത്ത് രാഗേന്ദ്ര ഗൗഡ വെട്ടിക്കൊലപ്പെടുത്തിയത്. കോട്ടയം നാഗമ്പടം ഗുഡ് ഷെഡ് റോഡിന് സമീപമാണ്  വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം പ്രതി സ്റ്റേഷനില്‍ എത്തി കീഴടങ്ങി. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി.

കൊല്ലപ്പെട്ടയാളും പ്രതിയും ഒഡീഷ സ്വദേശികളാണെന്നും ഇരുവരും കേരളത്തിലെത്തി കെട്ടിട നിര്‍മ്മാണ ജോലി ചെയ്തുവരികയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇരുവര്‍ക്കുമിടയില്‍ നേരത്തെ തന്നെ തര്‍ക്കം നിലനിന്നിരുന്നുവെന്നും ഇതിന്റെ പ്രതികാരമായാണ് കൊലപാതകം നടന്നതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

ഞായറാഴ്ച ഷഷീറിനെ കോട്ടയം നഗരത്തിലേക്ക് വിളിച്ചുവരുത്തിയ പ്രതി രാഗേന്ദ്ര ഗൗഡ ഗുഡ് ഷെഡ് റോഡിന് സമീപത്തുവെച്ച്‌ ഷഷീറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൃത്യം നടത്തിയ ശേഷം താന്‍ ഒരാളെ കൊലപ്പെടുത്തിയെന്ന് പറഞ്ഞ് പ്രതി സമീപത്തെ റെയില്‍വേ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. തുടര്‍ന്ന് കോട്ടയം ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റ കൊലപാതകം : കൗമാരക്കാരായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ; ജുവനൈൽ ജസ്റ്റിസ്...

0
ആലപ്പുഴ: കരുവാറ്റയിലെ കൗമാരക്കാർ പ്രതികളായ കൊലക്കേസിൽ തുടർ നടപടികൾ ശക്തമാക്കി അന്വേഷണ...

മലയാള സർവകലാശാലയിലെ ജാതി അധിക്ഷേപ പരാതി : ജുഡീഷ്യൽ അന്വേഷണം നടത്തും ; ഡോ....

0
തിരൂർ : മലയാള സർവകലാശാലയിൽ ഗവേഷക വിദ്യാർഥിയായ അനഘ ശശിക്ക് സർവകലാശാലയിൽ...

പാകിസ്ഥാനിൽ കാറിൽ സഞ്ചരിച്ച ടിക്ടോക് താരത്തെ അജ്ഞാതർ തടഞ്ഞു നിർത്തി വെടിവെച്ചുകൊന്നു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ടിക്ടോക് താരമായ യുവതിയെ അജ്ഞാതർ വെടിവെച്ചുകൊന്നു. 1.3...

മാസപ്പടി കേസ് : വീണയ്ക്ക് കുരുക്ക് മുറുകുന്നു ; സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇഡി നീക്കം

0
തിരുവനന്തപുരം: മാസപ്പടിയിലെ കള്ളപ്പണ ഇടപാട് കേസിൽ ടി. വീണയുടെ കുരുക്ക് മുറുക്കി...