പുതിയതായി നിര്‍മ്മിച്ച ചിറ്റാര്‍ സെന്റ് ജോര്‍ജ് പള്ളിയുടെ കൂദാശ നടന്നു

For full experience, Download our mobile application:
Get it on Google Play

പാലാ : പുതിയതായി നിര്‍മ്മിച്ച ചിറ്റാര്‍ സെന്റ് ജോര്‍ജ് പള്ളിയുടെ കൂദാശ നടന്നു. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, സഹായ മെത്രന്‍ മാര്‍ ജേക്കബ് മുരിക്കന്‍ എന്നിവരുടെ കാര്‍മികത്വത്തിലായിരുന്നു ദൈവാലയ കൂദാശ തിരുകര്‍മങ്ങള്‍. മോണ്‍. ജോസഫ് തടത്തില്‍, വികാരി ഫാ. മാത്യു പുന്നത്താനത്തു കുന്നേല്‍, ഫാ. കുര്യാക്കോസ് വട്ട മുകളേല്‍, ഫാ. തോമസ് പേഴുംകാട്ടില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.

ദൈവാലയത്തിന്റെ പ്രധാന വാതിലുകളും അള്‍ത്താരയും ബലിവേദിയും മാമോദീസത്തൊട്ടിയും മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുറോന്‍ അഭിഷേകത്താല്‍ ആശിര്‍വദിച്ചു. മാര്‍ ജോസഫ് കല്ലറങ്ങാട്ട് സന്ദേശം നല്‍കി. തുടര്‍ന്ന് മാര്‍ ജേക്കബ് മുരിക്കന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും നടന്നു. ജോസ് കെ മാണി എംപി, മാണി സി കാപ്പന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല്‍ തുടങ്ങി രാഷ്ടീയ സാമൂഹ്യ രംഗത്തെ പ്രമുഖരും ജനപ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. വികാരി ജനറാള്‍മാര്‍, ഫൊറോന വികാരിമാര്‍, വൈദികര്‍, സന്യസ്തര്‍ തുടങ്ങി നൂറുകണക്കിനു വിശ്വാസികള്‍ തിരുകര്‍മത്തില്‍ പങ്കെടുത്തു. ചടങ്ങിനു ശേഷം സ്നേഹവിരുന്നും ഉണ്ടായിരുന്നു.

ചിറ്റാര്‍-പേണ്ടാനംവയല്‍ ബൈപാസ് റോഡില്‍ പഴയ പളളിയുടെയും സെന്റ് ജോര്‍ജ് എല്‍പി സ്കൂളിന്റെയും ചിറ്റാര്‍ തോടിന്റെയും സമീപത്തായിട്ടാണ് പുതിയ ദേവാലയം. പതിനായിരം ചതുരശ്രയടിയില്‍ പൗരസ്ത്യ സുറിയാനി വാസ്തുകലാരീതിയിലാണ് പുതിയ ദേവാലയം നിര്‍മ്മിച്ചിരിക്കുന്നത്. ആയിരം പേര്‍ക്ക് ഒരേ സമയം തിരുകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കും. ഫാ. മാത്യു പുന്നത്താനത്തുകുന്നേല്‍ കൈക്കാരന്‍മാരായ സജി കുര്യത്ത്, തങ്കച്ചന്‍ ചേലയ്ക്കല്‍, ജയ്സന്‍ മുലക്കുന്നേല്‍, ബിജു പുലിയുറുമ്പില്‍, മീഡിയാ കോര്‍ഡിനേറ്റര്‍ ജിബിന്‍ കുര്യന്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...

ദേവസ്വം കമ്മിഷണറുടെ ക്വാർട്ടേഴ്സിനും കാറിനും ചെലവിട്ടത് 28 ലക്ഷം ; വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ. ഉദയകുമാറിനു വേണ്ടി...

ഇറാനുമായി വ്യാപാര ബന്ധം പാടില്ല ; ഒരു തരത്തിലും സഹായിക്കരുത് : ട്രംപ്

0
വാഷിങ്ടണ്‍: യുഎസ്- ഇറാൻ യുദ്ധം ആറാം മാസത്തിലേക്ക് കടക്കവെ ഇറാനുമായി വ്യാപാരബന്ധം...

‘സൂപ്പർ എൽനിനോ’ വരും ; കേരളത്തെ കാത്തിരിക്കുന്നത് തീവ്രമഴയും അപ്രതീക്ഷിത പ്രളയങ്ങളും

0
കോട്ടയം : എൽനിനോ പ്രതിഭാസം നവംബർ-ഡിസംബറോടെ ശക്തിപ്പെടുമെന്നും, മുൻകാലങ്ങളെക്കാൾ രൂക്ഷമായേക്കുമെന്നും മുന്നറിയിപ്പ്....