മണിപ്പൂരിനെ രക്ഷിക്കുക ; എല്‍.ഡി.എഫ് ജനകീയ കൂട്ടായ്മ കോട്ടയം ജില്ലയില്‍ ഒമ്പത് കേന്ദ്രങ്ങളില്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം: മണിപ്പൂരിലെ അക്രമങ്ങള്‍ക്കെതിരെ ജൂലൈ 27-ാം തീയതി രാവിലെ പത്തു മണി മുതല്‍ രണ്ടു മണി വരെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജനകീയ കൂട്ടായ്മ കോട്ടയം ജില്ലയില്‍ ഒമ്പത് കേന്ദ്രങ്ങളില്‍ നടത്തുമെന്ന് എല്‍.ഡി.എഫ് കോട്ടയം ജില്ലാ കണ്‍വിനര്‍ പ്രൊഫ.ലോപ്പസ് മാത്യു അറിയിച്ചു. മണിപ്പൂരിനെ രക്ഷിക്കാന്‍ ഭരണകൂടങ്ങള്‍ ഇടപെടുക എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തുന്ന ജനകീയ കൂട്ടായ്മയില്‍ ഓരോ കേന്ദ്രങ്ങളിലും ആയിരങ്ങള്‍ പങ്കെടുക്കും.

ചങ്ങനാശേരി മുന്‍സിപ്പല്‍ ജംഗ്ഷനില്‍ നടക്കുന്ന ജനകീയ കൂട്ടായ്മ അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എയും കോട്ടയത്ത് പഴയ പോലീസ് സ്റ്റേഷന്‍ മൈതാനിയില്‍ മന്ത്രി വി.എന്‍ വാസവനും ഉദ്ഘാടനം ചെയ്യും. ഏറ്റുമാനൂര്‍ ടൗണില്‍ സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനുവും പുതുപ്പള്ളി മണര്‍കാട്ട് നടക്കുന്ന കൂട്ടായ്മ സി.പി.ഐ (എം) സംസ്ഥാന കമ്മറ്റി അംഗം അഡ്വ. കെ അനില്‍കുമാറും കാഞ്ഞിരപ്പിള്ളി പൊന്‍കുന്നത്ത് ഗവ.ചീഫ് വിപ്പ് ഡോ.എന്‍.ജയരാജും, പൂഞ്ഞാറില്‍ തിടനാട്ട് സിപിഎം ജില്ലാ സെക്രട്ടറി എ.വി റസലും, പാലായില്‍ കൊട്ടാരമറ്റത്ത് സിപിഐ എക്സിക്യൂട്ടിവ് അംഗം സി കെ ശശിധരനും, വൈക്കം ടൗണില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ.പി കെ ഹരികുമാറും, കടുത്തുരുത്തി കുറുവിലങ്ങാട്ട് ബസ്സ്സ്ററാന്‍ഡ് പരിസരത്ത് നടക്കുന്ന ജനകീയ കൂട്ടായ്മ എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ പ്രൊഫ.ലോപ്പസ് മാത്യുവും ഉദ്ഘാടനം ചെയ്യും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സൂപ്പർ എൽനിനോ’ വരും ; കേരളത്തെ കാത്തിരിക്കുന്നത് തീവ്രമഴയും അപ്രതീക്ഷിത പ്രളയങ്ങളും

0
കോട്ടയം : എൽനിനോ പ്രതിഭാസം നവംബർ-ഡിസംബറോടെ ശക്തിപ്പെടുമെന്നും, മുൻകാലങ്ങളെക്കാൾ രൂക്ഷമായേക്കുമെന്നും മുന്നറിയിപ്പ്....

പെട്രോളുമായെത്തി വനിതാ മജിസ്ട്രേട്ടിനെ ഭീഷണിപ്പെടുത്തിയ സംഭവം ; പ്രതികൾക്ക് 5 വർഷം തടവ്

0
കോട്ടയം : അടിപിടിക്കേസിൽ കോടതിയിൽ അനൂകൂല നിലപാട് സ്വീകരിക്കുന്നില്ലെന്നാരോപിച്ചു കാറിൽ പെട്രോൾ...

സിഎംആര്‍എല്‍-എക്‌സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് ; 85 ലക്ഷം കൈമാറിയത് ആർക്ക്? വീണക്കെതിരെ പുതിയ...

0
കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എക്‌സാലോജിക് മാനേജിംഗ്...

അനുമതി തേടി നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞത്തേക്ക് ; 10 ഏജൻസികൾ അടുത്തയാഴ്ച എത്തും

0
വിഴിഞ്ഞം : രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞം തുറമുഖം...