രാജ്യത്തെ ഇന്റർനാഷണൽ എക്‌സിബിഷൻ-കം-കൺവെൻഷൻ സെന്റർ പ്രധാനമന്ത്രി നാളെ രാജ്യത്തിന് സമർപ്പിക്കും

For full experience, Download our mobile application:
Get it on Google Play

ഡൽഹി : പ്രഗതി മൈതാനിലെ ഇന്റർനാഷണൽ എക്‌സിബിഷൻ-കം-കൺവെൻഷൻ സെന്റർ (ഐഇസിസി) സമുച്ചയം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. പ്രഗതി മൈതാനിൽ 2700 കോടി രൂപ ചെലവിൽ 123 ഏക്കർ സ്ഥലത്താണ് കേന്ദ്രസർക്കാർ ഇന്റർനാഷണൽ എക്സിബിഷൻ-കം-കൺവെൻഷൻ ഒരുക്കിയിട്ടുള്ളത്. ഇത് ലോകത്തിലെ പ്രമുഖ എക്‌സിബിഷൻ, കൺവെൻഷൻ കോംപ്ലക്‌സുകളിൽ ഒന്നായിരിക്കുമെന്ന് പിഎംഒ അവകാശപ്പെടുന്നു.

പ്രഗതി മൈതാനിലെ പഴയതും കാലഹരണപ്പെട്ടതുമായ ഘടനകളുടെ നവീകരണത്തെത്തുടർന്ന് നിർമ്മിച്ച ഈ സൗകര്യം ഏകദേശം 2,700 കോടി രൂപ ചെലവിൽ ഒരു ദേശീയ പദ്ധതിയായി വികസിപ്പിച്ചതായും ഏകദേശം 123 ഏക്കർ കാമ്പസ് ഏരിയയുണ്ടെന്നും തിങ്കളാഴ്ച പിഎംഒ അറിയിച്ചു. പ്രഗതി മൈതാനത്ത് പുതുതായി വികസിപ്പിച്ച ഐഇസിസി സമുച്ചയത്തിൽ കൺവെൻഷൻ സെന്റർ, എക്സിബിഷൻ ഹാളുകൾ എന്നിവയ്‌ക്ക് പുറമേ അത്യാധുനിക തിയേറ്ററുകളും ഒരുക്കിയിട്ടുണ്ട്. ഐഇസിസി സമുച്ചയത്തിൽ ഏഴ് എക്സിബിഷൻ ഹാളുകളാണ് ഉള്ളത്.

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വിവിധ ചിത്രങ്ങളും ഗോത്ര കലാരൂപങ്ങളും ഉപയോഗിച്ചാണ് കൺവെൻഷൻ സെന്റർ അലങ്കരിച്ചിരിക്കുന്നത്. ശംഖിന്റെ ആകൃതിലാണ് കെട്ടിടം. വിപുലമായ അന്താരാഷ്‌ട്ര എക്‌സിബിഷനുകൾ, വ്യാപാര മേളകൾ, കൺവെൻഷനുകൾ, കോൺഫറൻസുകൾ തുടങ്ങിയവയ്‌ക്ക് ആതിഥേയത്വം വഹിക്കാവുന്ന രീതിയിലാണ് ഇവയുടെ രൂപകൽപ്പന. ഓസ്ട്രേലിയയിലെ പ്രശസ്തമായ സിഡ്നി ഓപ്പറ ഹൗസിന്റെ ഇരിപ്പിട ശേഷിയെ മറികടക്കുന്ന തരത്തിലാണ് കൺവെഷൻ സെന്റർ ഒരുക്കിയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ച കേസിൽ എസ്ഐമാരെ ചോദ്യം ചെയ്ത് പ്രത്യേക...

0
ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി...

നവീൻ ബാബുവിന്റെ മരണത്തില്‍ അന്വേഷണം സി.ബി.ഐക്ക് വിട്ട നടപടിയെ പത്തനംതിട്ട ഡി.സി.സി സ്വാഗതം ചെയ്തു

0
പത്തനംതിട്ട : കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ...

മുഖ്യമന്ത്രിയുടെ എട്ടിൻ്റെ പണി പരാമർശം രാഷ്ട്രീയ തമാശയാണെന്ന് ഉമർ ഫൈസി മുക്കം

0
കൊച്ചി: മുനമ്പത്തെ വഖഫ് ഭൂമി തർക്കവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിഡി സതീശൻ നടത്തിയ...

ട്രംപ് താന്തോന്നിയായ സാമ്രാജ്യത്വവാദിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

0
തിരുവനന്തപുരം: ട്രംപ് താന്തോന്നിയായ സാമ്രാജ്യത്വവാദിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ....