ശബരിമല വിഷയത്തില്‍ ഞെളിപിരികൊണ്ട് ഇടതുപക്ഷം ; ആളിക്കത്തിക്കാന്‍ കോണ്‍ഗ്രസും ബി.ജെ.പിയും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം:  ശബരിമല  വീണ്ടും കത്തുന്നു, സിപിഎമ്മിന് വിനയായി മാറുന്നത് മുതിര്‍ന്ന നേതാക്കളുടെ നിലപാട് വ്യക്തമാക്കലുകള്‍. കോടതി വിധി വരെ കാത്തിരിക്കുകയാണു മര്യാദ. ശബരിമല അടഞ്ഞ അധ്യായമാണ്. പ്രശ്‌നം ഇപ്പോള്‍ ചിലരുടെ മനസ്സില്‍ മാത്രമാണ് – ഇതാണ് ഈ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പറയാനുള്ളത്.

കോടതി വിധിയാണ് പ്രധാനമെന്നും തുല്യനീതിയാണ് അജണ്ടയെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കഴക്കൂട്ടത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി ശോഭാ സുരേന്ദ്രന്‍ എത്തിയത്. അയ്യപ്പ വിശ്വാസം ആളിക്കത്തിച്ചായിരുന്നു ലോഞ്ചിങ്. പിന്നാലെ അസുര നിഗ്രഹത്തിന് എത്തിയ മാളികപ്പുറമാണ് കഴക്കൂട്ടത്തുള്ളതെന്ന് സുരേഷ് ഗോപിയും വിശദീകരിച്ചു. ഇതോടെ പ്രചരണം ശബരിമലയിലായി.

യുവതീ പ്രവേശന വിഷയത്തില്‍ കേസ് നടത്തി തോറ്റപ്പോള്‍ ജനങ്ങളെ അണിനിരത്തി സര്‍ക്കാര്‍ കുഴപ്പമാണെന്നു വരുത്തിത്തീര്‍ക്കാനാണ് എന്‍എസ്‌എസ് ശ്രമിച്ചതെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആരോപിച്ചത് വഴിത്തിരിവായി. കാനത്തിന്റെയും പിണറായിയുടെയും നിലപാടുകള്‍ എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ ഖണ്ഡിച്ചു. 2018നു ശേഷം എന്‍എസ്‌എസും ഇടതു നേതാക്കളും വീണ്ടും വാക്‌പോരില്‍ ഏര്‍പ്പെടുന്നത് ആദ്യമാണ്. 2018 ലെ നടപടികളില്‍ ഖേദം പ്രകടിപ്പിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രനെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി തള്ളിപ്പറഞ്ഞതിന് പിന്നാലെയാണ് വിവാദം കത്തി പടരുന്നത്.

ലിംഗനീതിയും സമത്വവും അടിസ്ഥാനമാക്കി ശബരിമലയിലെടുത്ത നിലപാടു തന്നെയാണ് സിപിഎമ്മിന് ഇപ്പോഴുമുള്ളതെന്ന യച്ചൂരിയുടെ പ്രതികരണം ചര്‍ച്ചയായതോടെയാണു മലപ്പുറത്തു മുഖ്യമന്ത്രി നിലപാട് വിശദീകരിച്ചത്. അതിനിടെ സര്‍ക്കാരിന് ആത്മാര്‍ഥതയുണ്ടെങ്കില്‍ യുവതീപ്രവേശം സാധ്യമാകുന്ന രീതിയില്‍ ഇടതു സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കണമെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. വിധി വന്ന ശേഷമുള്ള നടപടിയല്ല, സത്യവാങ്മൂലം തിരുത്തി നല്‍കുമോ എന്ന കാര്യമാണു മുഖ്യമന്ത്രി വ്യക്തമാക്കേണ്ടതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. അങ്ങനെ കോണ്‍ഗ്രസും ശബരിമല വിഷയം കത്തിക്കുകയാണ്.

ഇതിനിടെ യെച്ചൂരി മയപ്പെട്ടു. പിണറായി വിജയന്റെ രോഷം തിരിച്ചറിഞ്ഞാണ് ഇത്. തുടര്‍ ഭരണത്തിന് ശബരിമല തടസ്സമാകരുതെന്നാണ് പിണറായിയുടെ ആഗ്രഹം. ഇതിന് വിരുദ്ധമായിരുന്നു യെച്ചൂരിയുടെ പ്രസ്താവന. പിണറായിയുടെ പരസ്യ നിലപാട് പ്രഖ്യാപനത്തിന് പിന്നാലെയാണ് യെച്ചൂരിയും പിന്നോട്ട് പോകുന്നത്. സുപ്രീം കോടതി വിധിയും സര്‍ക്കാര്‍ നിലപാടും തമ്മില്‍ ബന്ധമില്ലെന്നാണ് ഇന്നലെ മറ്റൊരു ചാനല്‍ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്. വിധി നടപ്പാക്കേണ്ടതു സര്‍ക്കാരിന്റെ കടമയെന്ന കഴിഞ്ഞ ദിവസത്തെ നിലപാടില്‍നിന്നു വ്യത്യസ്തമാണിത്. സത്യവാങ്മൂലം മാറ്റി നല്‍കണമെന്ന യുഡിഎഫിന്റെ ആവശ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല.

തെരഞ്ഞെടുപ്പു സമയത്ത് വീണ്ടും ശബരിമല വിഷയത്തില്‍ ചിലര്‍ക്ക് കൂടുതല്‍ താല്‍പര്യം ഉണ്ടാകുന്നതിന്റെ ഉദ്ദേശ്യം വ്യക്തമാണ്. എല്‍ഡിഎഫിന് ഒരു വര്‍ഗീയ ശക്തിയുടെയും സഹായം ആവശ്യമില്ല – ഇതാണ് പിണറായി വിജയന്റെ നിലപാട്. അദ്ദേഹം വ്യക്തമായ ഉത്തരങ്ങള്‍ നല്‍കില്ല. എന്നാല്‍ വിശ്വാസ സമൂഹത്തെ പിണക്കുന്നതൊന്നും തല്‍ക്കാലം പറയുകയുമില്ല. ഇത് തിരിച്ചറിഞ്ഞാണ് നേരത്തെ ശബരിമലയില്‍ നടന്നത് ശരിയാണോ എന്ന ചോദ്യം കോണ്‍ഗ്രസും ബിജെപിയും ഉയര്‍ത്തുന്നത്. ഇതിന് എങ്ങും തൊടാതെ മറുപടി പറഞ്ഞ് പിണറായി ഒഴിഞ്ഞു മാറും. നേരത്തെ വിശ്വാസികള്‍ക്ക് അനുകൂലമായി പോളിറ്റ് ബ്യൂറോ അംഗമായ എംഎ ബേബി സംസാരിച്ചിരുന്നു. അതിനേയും പിണറായി എതിര്‍ത്തു. ആരും ഈ വിഷയത്തില്‍ അഭിപ്രായം പറയരുതെന്നാണ് പിണറായിയുടെ ആവശ്യം. വികസനത്തെക്കുറിച്ച്‌ സംസാരിക്കാനാണ് നേതാക്കള്‍ക്ക് പിണറായി നല്‍കുന്ന നിര്‍ദ്ദേശം.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ശബരിമല കാര്യമായ പ്രചാരണ വിഷയമേ ആയിരുന്നില്ല. ഇത് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് തിരിച്ചടിയായി. ഈ സാഹചര്യത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം തുടങ്ങുന്ന ഘട്ടത്തില്‍ ശബരിമലയിലെ വിശ്വാസസംരക്ഷണം നിയമപരമായി ഉറപ്പാക്കുമെന്ന് പ്രഖ്യാപനം കോണ്‍ഗ്രസ് നടത്തിയത്. രാഷ്ട്രീയത്തില്‍നിന്ന് ശബരിമലയെ അകറ്റാനും വികസനം ചര്‍ച്ചയാക്കാനുമാണ് എല്‍.ഡി.എഫ്. ശ്രമിച്ചത്. ഇതിനിടയിലാണ് ശബരിമലയിലെ യുവതി പ്രവേശത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനം വന്നത്. ഇത് സിപിഎമ്മിനെയും സര്‍ക്കാരിനെയും ഒരേപോലെ പ്രതിസന്ധിയിലാക്കി. പിന്നാലെ യെച്ചൂരിയുടെ പ്രസ്താവനയും.

ഇതോടെ എന്‍.എസ്.എസ്. അടക്കം വീണ്ടും മുഖ്യമന്ത്രിക്കുനേരെ തിരിഞ്ഞു. വിശ്വാസികളെ വഞ്ചിക്കുന്ന ഇരട്ടനിലപാടാണെന്നായിരുന്നു എന്‍.എസ്.എസിന്റെ കുറ്റപ്പെടുത്തല്‍. ശബരിമലയുടെ പേരില്‍ എന്‍.എസ്.എസ്. ഉയര്‍ത്തുന്ന വാദങ്ങള്‍, ഇടതുപക്ഷത്തിന് എതിരാകുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ് അതിനെ രാഷ്ട്രീയമായി നേരിടാന്‍ സിപിഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തയ്യാറായത്. എന്‍.എസ്.എസ്. നല്‍കിയ കേസ് തോറ്റതാണ് ശബരിമല യുവതിപ്രവേശന വിധിക്ക് കാരണമായതെന്നായിരുന്നു കാനത്തിന്റെ തിരിച്ചടി. ഇതാണ് എന്‍എസ് സിനെ പ്രകോപിപ്പിച്ചത്.

ദേവസ്വംമന്ത്രി മത്സരിക്കുന്ന കഴക്കൂട്ടത്തുതന്നെ ‘ശബരിമല’യെ പ്രചാരണകേന്ദ്രമായി പ്രതിഷ്ഠിക്കാനാണ് ബിജെപി. ശ്രമം. ഇതോടെ നിയമസഭയിലെ അജണ്ടയും ശബരിമലയായി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എൻജിഒ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി അവകാശ സംരക്ഷണ സംഗമം നടത്തി

0
പത്തനംതിട്ട : കേരള എൻജിഒ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ...

വിഡി സതീശനെതിരെ കെഎൻ ബാലഗോപാൽ

0
കൊച്ചി :പി.എം. ശ്രീ പദ്ധതിയിൽ നിന്നും എൽഡിഎഫ് സർക്കാർ പിന്മാറിയിട്ടില്ലെന്നും, പദ്ധതിയുടെ...

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധനവിനെതിരെ ആർ.എസ്.പി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി

0
പത്തനംതിട്ട: ക്രൂഡ് ഓയിലിന്റെ വില താഴ്ന്നു‌ നിൽക്കുന്ന സമയത്തുപോലും പാചകവാതകം ഉൾപ്പെടെയുള്ള...

റാന്നി പെരുനാട്‌ ഗ്രാമപഞ്ചായത്തില്‍ വ്യാജ കുടുംബശ്രീയുടെ പേരിൽ വായ്പാ തട്ടിപ്പ് ; ബി.ജെ.പി പരാതി...

0
റാന്നി: പെരുനാട്‌ ഗ്രാമ പഞ്ചായത്തില്‍ വ്യാജ കുടുംബശ്രീയുടെ പേരിൽ വായ്പാ തട്ടിപ്പ്....