കൊ​ട​ക​ര​യി​ല്‍ കൊ​ള്ള​യ​ടി​ക്ക​പ്പെ​ട്ട​ത് ബി​ജെ​പി​ക്ക് തെ​ര​ഞ്ഞെ​ടു​പ്പാ​വ​ശ്യ​ത്തി​ന് കൊ​ണ്ടു​വ​ന്ന കു​ഴ​ല്‍​പ്പണം : എ​ല്‍​ഡി​എ​ഫ്

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: കൊ​ട​ക​ര​യി​ല്‍ കൊ​ള്ള​യ​ടി​ക്ക​പ്പെ​ട്ട​ത് ബി​ജെ​പി​ക്ക് തെ​ര​ഞ്ഞെ​ടു​പ്പാ​വ​ശ്യ​ത്തി​ന് കൊണ്ടുവന്ന കു​ഴ​ല്‍​പ്പ​ണ​മെ​ന്ന് എ​ല്‍​ഡി​എ​ഫ്. ക​ള്ള​പ്പ​ണം ഒ​ഴു​ക്കി തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ന്‍ ന​ട​ന്ന ശ്ര​മം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എ.​വി​ജ​യ​രാ​ഘ​വ​ന്‍ ആവശ്യപ്പെട്ടു.

ക​ള്ള​പ്പ​ണ​ത്തി​ല്‍ നി​ന്ന് മൂ​ന്ന​ര കോ​ടി രൂ​പ തൃ​ശൂ​ര്‍ കൊ​ട​ക​ര​യി​ല്‍ കൊ​ള്ള​യ​ടി​ക്ക​പ്പെ​ട്ട സം​ഭ​വം ഗൗ​ര​വ​മു​ള്ള​താ​ണ്. സ​മാ​ന​മാ​യ സം​ഭ​വം പാ​ല​ക്കാ​ടും ന​ട​ന്നു. പ​ണം ഒ​ഴു​ക്കി ജ​ന​വി​ധി അ​ട്ടി​മ​റി​ക്കാ​നു​ള്ള ബി​ജെ​പി​യു​ടെ ഗൂ​ഡ​നീ​ക്ക​മാ​ണ് വെ​ളി​പ്പെ​ട്ട​ത്. ഉ​ത്ത​രേ​ന്ത്യ​ന്‍ മോ​ഡ​ലി​ല്‍ ക​ള്ള​പ്പ​ണം ഒ​ഴു​ക്കി ജ​നാ​ധി​പ​ത്യം അ​ട്ടി​മ​റി​ക്കാ​ന്‍ ന​ട​ത്തി​യ ശ്ര​മം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ഗൗ​ര​വ​മാ​യി കാ​ണ​ണ​ണ​മെ​ന്ന് എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പി​ന് മൂ​ന്നു ദി​വ​സം​മു​മ്പാണ് കു​ഴ​ല്‍​പ്പ​ണ​മാ​യി ബി​ജെ​പി​ക്ക് പ​ണ​മെ​ത്തി​യ​ത്. ഇ​തി​ല്‍​നി​ന്നാ​ണ് മൂ​ന്ന​ര കോ​ടി​രൂ​പ കൊ​ള്ള​യ​ടി​ച്ച​ത്. കേ​ര​ള​ത്തി​ല്‍ ഇ​ത്ത​രം സം​ഭ​വം കേ​ട്ടു​കേ​ള്‍​വി​യി​ല്ലാ​ത്ത​താ​ണ്. ക്വ​ട്ടേ​ഷ​ന്‍ സം​ഘ​മാ​ണ് കൊ​ള്ള​യ്ക്ക് പി​ന്നി​ലെ​ന്നും അ​തി​ന് പി​ന്നി​ല്‍ ബി​ജെ​പി​യി​ലെ ഒ​രു വി​ഭാ​ഗ​ത്തി​ന് പ​ങ്കു​ള്ള​താ​യും പ​രാ​തി​യു​ണ്ട്. കേ​ര​ള​ത്തി​ല്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കാ​യി എ​ത്തി​യ ക​ള്ള​പ്പ​ണ​ത്തി​ന്റെ  ഒ​രു ചെ​റി​യ ഭാ​ഗം മാ​ത്ര​മാ​ണി​തെ​ന്നും വി​ജ​യ​രാ​ഘ​വ​ന്‍ ആ​രോ​പി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...