പിണറായിയുടെ മണ്ഡലത്തിലും എൽഡിഎഫ് ഇടറി ; ഐക്യത്തോടെ മുന്നേറി യു.ഡി.എഫ്

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിനിധാനംചെയ്യുന്ന ധർമടം നിയമസഭാമണ്ഡലത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബൂത്തുതലത്തിൽ എൽ.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പം. ആകെയുള്ള 165 ബൂത്തുകളിൽ 80-ൽ യു.ഡി.എഫിനും 85-ൽ എൽ.ഡി.എഫിനുമാണ് ഭൂരിപക്ഷം.
കടമ്പൂർ പഞ്ചായത്തൊഴികെ, മണ്ഡലത്തിലെ മറ്റെല്ലാ പഞ്ചായത്തുകളും എൽ.ഡി.എഫാണ് ഭരിക്കുന്നത്. എന്നിട്ടും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാൾ ഭൂരിപക്ഷം കുറഞ്ഞത് പാർട്ടിയിൽ ചർച്ചയായി. മണ്ഡലത്തിലെ 43 ബൂത്തുകളിൽ യു.ഡി.എഫ്. 500-ന് മുകളിൽ വോട്ടുനേടി മികച്ച പ്രകടനം നടത്തി.

പിണറായി വിജയൻ വോട്ടുചെയ്ത ആർ.സി.അമല സ്കൂളിലെ ബൂത്തിൽ എൽ.ഡി.എഫ്. 794-ഉം യു.ഡി.എഫ്. 226-ഉും വോട്ട്‌ നേടി. ബി.ജെ.പി. 90 വോട്ടും. 2021-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ പിണറായിയുടെ ബൂത്തിൽ 907 വോട്ടായിരുന്നു എൽ.ഡി.എഫിന്. ബി.ജെ.പി.യുടെ പ്രചാരണബോർഡോ പാർട്ടി പതാകകളോ സ്ഥാപിക്കാത്ത പ്രദേശങ്ങളാണ് പിണറായി വില്ലേജ് പരിധിയിലുള്ളത്. ഈ പ്രദേശങ്ങളിലെ 12 ബൂത്തുകളിലായി ബി.ജെ.പി.ക്ക് 1,296 വോട്ട് കിട്ടിയത് പാർട്ടികേന്ദ്രങ്ങളിൽ ചർച്ചയായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോന്നിയില്‍ തെരുവുനായകൾക്ക് പേവിഷബാധയ്ക്ക് എതിരെ പ്രതിരോധ കുത്തിവെയ്പ്പ് ആരംഭിച്ചു

0
കോന്നി : കോന്നി ഗ്രാമപഞ്ചായത്ത് 2026-27 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കോന്നി...

ബഷീർ സഞ്ചരിച്ചിരുന്ന വാഹന ഭാഗങ്ങളും ഹെൽമെറ്റും സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു

0
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ. എം.ബഷീർ വാഹനമിടിച്ച് മരിച്ച കേസിൽ ബഷീർ സഞ്ചരിച്ചിരുന്ന...

സ്വാതന്ത്ര്യദിനാഘോഷം : പത്തനംതിട്ടയില്‍ ഡ്രസ് റിഹേഴ്‌സല്‍ നടന്നു

0
പത്തനംതിട്ട : 80 മത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഡ്രസ് റിഹേഴ്സല്‍ പത്തനംതിട്ടയില്‍...

വള്ളിക്കോട് പഞ്ചായത്തില്‍ ഗ്രാമസഭ ഓഗസ്റ്റ് 13 മുതല്‍ 18 വരെ

0
വള്ളിക്കോട് : ഗ്രാമപഞ്ചായത്തിലെ 2026-27 വാര്‍ഷിക പദ്ധതി ഗുണഭോക്താക്കളെ അംഗീകരിക്കല്‍, ബജറ്റ്,...