പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മണ്ഡലം പിടിക്കാൻ നിർണായക നീക്കവുമായി എൽഡിഎഫ്. പെരിങ്ങോട്ടുകുറിശ്ശിയിലെ വിമത കോൺഗ്രസ് നേതാവ് എവി ഗോപിനാഥിനെ മത്സരിപ്പിക്കാനാണ് എൽഡിഎഫ് നീക്കമെന്നാണ് പുറത്തുവരുന്ന വിവരം. ഇക്കാര്യം സ്ഥിരീകരിച്ച് എവി ഗോപിനാഥും രംഗത്തെത്തി. ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സിപിഎം നേതാക്കൾ ആശയ വിനിമയം നടത്തിയിരുന്നതായി എവി ഗോപിനാഥും പ്രതികരിച്ചു. ഷാഫി പറമ്പിൽ ലോക്സഭയിലേക്ക് മത്സരിച്ച് വിജയിച്ചതിനെ തുടർന്നാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടത്തേണ്ട സാഹചര്യം വന്നത്. അതേസമയം, ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന നിലപാടിലാണ് എവി ഗോപിനാഥ്. തത്കാലം മത്സരിക്കാനില്ലെന്ന് എവി ഗോപിനാഥ് പ്രതികരിച്ചു. സിപിഎം നേതാക്കൾ ആശയ വിനിമയം നടത്തിയിരുന്നു. എന്നാൽ ആരോഗ്യ പ്രശ്നങ്ങളാണ് മാറി നിൽക്കാൻ കാരണം. പാലക്കാട്ടെ രാഷ്ട്രീയ സ്ഥിതി പ്രവചിക്കാനില്ലെന്നും എവി ഗോപിനാഥ് പറഞ്ഞു.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.





























