ശബരിമല റോപ് വേ ; പദ്ധതി നടക്കണമെങ്കില്‍ സർക്കാർ കനിയണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല റോപ് വേ നിർമ്മാണവുമായി ബന്ധപ്പെട്ട് വനം വകുപ്പ് നൽകിയ സർവേ റിപ്പോർട്ട് ഹൈക്കോടതി ദേവസ്വം ബഞ്ച് അംഗീകരിച്ചെങ്കിലും പദ്ധതി യാഥാർത്ഥ്യമാകാൻ ഇനി സർക്കാർ കനിയണം. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അഭ്യർത്ഥന മാനിച്ച് പദ്ധതിക്കായി ഏറ്റെടുക്കുന്ന ഭൂമിക്ക് പകരംഭൂമി ചിന്നക്കനാലിൽ കണ്ടെത്തിയെങ്കിലും അത് വനംവകുപ്പിന് കൈമാറിയിട്ടില്ല. ആദ്യ ഘട്ടത്തിൽ 3.47ഹെക്ടർ ഭൂമിയാണ് വനംവകുപ്പ് ആവശ്യപ്പെട്ടത്. ഈ ഭൂമി സർക്കാർ അനുവദിച്ചെങ്കിലും ദേവസ്വം ബോർഡിനുവേണ്ടി ഓർഡർ ഇറക്കിയില്ല. ഇതിനിടെ കൂടുതൽ ഭൂമി ആവശ്യപ്പെട്ട് വനംവകുപ്പ് കൗണ്ടർ കത്തും നൽകി. ഇതനുസരിച്ച് 1.06 ഹെക്ടർ ഭൂമികൂടി കണ്ടെത്തിയെങ്കിലും റവന്യു വകുപ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടില്ല.

പമ്പാ ഹിൽടോപ്പിൽ നിന്ന് ആരംഭിച്ച് അഞ്ച് സ്റ്റീൽ ടവറുകളിലൂടെ കടന്ന് സന്നിധാനം മാളികപ്പുറം പോലീസ് ബാരക്കിന് പിൻഭാഗത്തായി എത്തുന്ന രീതിയിലാണ് റോപ് വേ നിർമ്മിക്കുന്നത്. ഇതിനായി പമ്പ ഹിൽടോപ്പിലും സന്നിധാനം മാളികപ്പുറം പോലീസ് ബാരക്കിന് പിൻഭാഗത്തും സ്റ്റേഷനുകളും വെയർ ഹൗസുകളും നിർമ്മിക്കും. നീലിമല, ചരൽമേട്, മരക്കൂട്ടം എന്നിവിടങ്ങളിൽ ശരണപാതയോട് ചേർന്നും ഒരു ടവർ മരക്കൂട്ടത്തിനും മാളികപ്പുറം പോലീസ് ബാരക്കിനും ഇടയിലുള്ള വനത്തിലുമായി സ്ഥാപിക്കും. 2.7 കിലോമീറ്റർ നീളത്തിൽ 40 മുതൽ 70 മീറ്റർ ഉയരത്തിലാണ് കേബിളുകൾ കടന്നു പോകുന്നത്. ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം സർവെ നടത്തി വനംവകുപ്പാണ് സ്‌കെച്ചും പ്ലാനും തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചത്. ഇവർ നൽകിയ റിപ്പോർട്ടിൽ 17 മരങ്ങൾ ഭാഗികമായും 70 മരങ്ങൾ പൂർണമായും മുറിക്കേണ്ടി വരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...