കേന്ദ്രവിരുദ്ധ സമരത്തിന് എല്‍ഡിഎഫ് ; ജനുവരി 12ന് തിരുവനന്തപുരത്ത് പ്രതിഷേധ സമരം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുഖ്യമന്ത്രിയും മന്ത്രിമാരും എംഎല്‍എമാരും കേന്ദ്ര വിരുദ്ധ സമരത്തിന്. ജനുവരി 12ന് തിരുവനന്തപുരത്താണ് സമരം. ഇന്നത്തെ എല്‍ഡിഎഫ് യോഗത്തിലാണ് തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന ജാഥനടത്താനും ധാരണയായി. തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെയാണ കേന്ദ്രവിരുദ്ധ സമരത്തിന് എല്‍ഡിഎഫ് ഇറങ്ങുന്നത്. ലോകസഭാ തിരഞ്ഞെടുപ്പിന്മുന്‍പ് ഡല്‍ഹിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ സമരത്തിന്റെ മാതൃകയിലാണ് തിരുവനന്തപുരത്തും സമരം നടത്തുന്നത്. സമരവേദി എവിടെ എന്ന് നിശ്ചയിച്ചിട്ടില്ല.

തൊഴിലുറപ്പ് പദ്ധതിയിലെ മാറ്റങ്ങള്‍, ക്ഷേമ പെന്‍ഷനിലെ കേന്ദ്രവിഹിതം കുടിശിക, വായ്പാ പരിധി വെട്ടിക്കുറച്ചത് തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് മുഖ്യമന്ത്രിയും മന്ത്രിമാരും കേന്ദ്രവിരുദ്ധ സമരത്തിനിറങ്ങുന്നത്. തിരുവനന്തപുരത്തെ സമരത്തിന്റെ തുടര്‍ച്ചയായി മറ്റ് സമരങ്ങളും ആസൂത്രണം ചെയ്യുന്നുണ്ട്. തദ്ദേശതിരഞ്ഞെടുപ്പിലെ തോല്‍വിയുടെ പാഠങ്ങള്‍ ഉള്‍ക്കൊണ്ടുളള തിരുത്തല്‍ നടപടിയായിട്ട് കൂടിയാണ് കേന്ദ്രവിരുദ്ധ സമരത്തെ സിപിഐഎം കാണുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന തല ജാഥ നടത്താനും ഇന്നത്തെ എല്‍ഡിഎഫ് യോഗത്തില്‍ ധാരണയായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...