ആയിരത്തിലധികം വ്യാജ ഉൽപ്പന്നങ്ങൾ കുവൈത്തിൽ പിടികൂടി

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് സിറ്റി : അന്താരാഷ്ട്ര ബ്രാൻഡുകളുടെ പേരിൽ വ്യാജ ഉൽപ്പന്നങ്ങൾ വിറ്റഴിച്ച രണ്ട് വ്യാപാര സ്ഥാപനങ്ങൾ കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം പൂട്ടിച്ചു. അഹമ്മദി, ഹവല്ലി ഗവർണറേറ്റുകളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് 1,145 വ്യാജ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തതെന്ന് കൊമേഴ്‌സ്യൽ കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഫൈസൽ അൽ അൻസാരി അറിയിച്ചു. അഹമ്മദിയിൽ നിന്ന് മാത്രം 880 വ്യാജ ഉൽപ്പന്നങ്ങൾ കണ്ടെടുത്തു.

ഹവല്ലിയിൽ ഗുണനിലവാരമില്ലാത്തതും വ്യാജവുമായ 265 ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജ ലോഗോ പതിപ്പിച്ച വനിതകളുടെ ഹാൻഡ് ബാഗുകൾ, ചെരിപ്പുകൾ, വാച്ചുകൾ, ആഭരണങ്ങൾ, മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവയാണ് പിടിച്ചെടുത്തവയിൽ ഭൂരിഭാഗവും.നിയമലംഘനം കണ്ടെത്തിയ രണ്ട് സ്ഥാപനങ്ങളും മന്ത്രാലയം സീൽ ചെയ്തു. പിടിച്ചെടുത്ത സാധനങ്ങൾ കണ്ടുകെട്ടുകയും തുടർ നിയമനടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...