രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തെ തുടര്‍ന്ന് കോട്ടയത്ത് എല്‍.ഡി.എഫ് – യു.ഡി.എഫ് വാക്‌പോര്

For full experience, Download our mobile application:
Get it on Google Play

കോട്ടയം: രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തെ തുടര്‍ന്ന് കോട്ടയത്ത് എല്‍.ഡി.എഫ്- യു.ഡി.എഫ് വാക്ക് തര്‍ക്കം. രാഹുല്‍ ഗാന്ധി വോട്ട് ചോദിച്ചത് ഇന്‍ഡ്യാ മുന്നണി സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടനു വേണ്ടിയാണെന്ന് ജോസ് കെ മാണി പറഞ്ഞു. യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ കാലുമാറ്റ ചരിത്രം രാഹുല്‍ ഗാന്ധിയ്ക്ക് അറിയാമെന്ന് ജോസ് കെ മാണി വിമര്‍ശിച്ചു. ജോസ് കെ മാണി രാഹുലിന്റെ സഹതാപത്തിനായി സംസാരിക്കുന്നത് എല്‍.ഡി.എഫിലെ ഭിന്നതയുടെ നേര്‍ക്കാഴ്ചയാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു. കോട്ടയത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് യോഗത്തില്‍ രാഹുല്‍ ഗാന്ധി സംസാരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാഹുല്‍ പ്രചാരണത്തിന് എത്തിയതിനെ ചൊല്ലി എല്‍.ഡി.എഫും യു.ഡി.എഫും തമ്മില്‍ പ്രശ്‌നമുണ്ടാകുന്നത്. രാഹുല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ കുറിച്ച് പരമാര്‍ശിച്ചില്ലെന്നു മാത്രമല്ല എത്തിയത് ചാഴിയാടനു വേണ്ടിയാണെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി പറഞ്ഞു. രാഹുല്‍ എത്തിയതോടെ എതിരാളികള്‍ ഞെട്ടിയെന്ന് കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു. ജോസ് കെ മാണിയുടെ പ്രതികരണം എല്‍.ഡി.എഫിലും തുടര്‍ ചലനങ്ങള്‍ സൃഷ്ടിച്ചേക്കും. പ്രതികരണം അനുചിതമെന്ന വിലയിരുത്തലിലാണ് മുന്നണി നേതൃത്വം.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

ഗുജറാത്ത് വ്യാപാരിയുടെ രണ്ട് കോടിയുടെ സ്വർണ്ണവും 33.35 ലക്ഷം രൂപയും തട്ടി , രണ്ട്...

0
മുംബൈ : 67 കാരനായ സൂറത്ത് വസ്ത്ര വ്യാപാരിയാണ് മുംബൈയിൽ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...

108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ....