തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന് ഭരണത്തുടര്‍ച്ചുയുണ്ടാകുമെന്നു ബിജെപി നേതാവ് അഭിപ്രായപ്പെട്ടു. ഒരു സ്വകാര്യ ചാനലിന്‍റെ എഡിറ്റേഴ്സ് അവര്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ ബിജെപി നേതാവ് നാരായണന്‍ നമ്പൂതിരിയാണ് കേരളത്തില്‍ എല്‍ഡിഎഫിന് ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന് പറഞ്ഞത്. കേരളത്തിലെ എല്‍ഡിഎഫിന് ബദലാകുവാന്‍ ബിജെപിക്ക് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി . വരുന്ന നിയമസഭാ തെരഞ്ഞെടുപ്പോടെ കേരളത്തില്‍ കോണ്‍ഗ്രസ് ഇല്ലാതാകുമെന്നും പറഞ്ഞു.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പ്രധാന പോരാട്ടം എല്‍ഡിഎഫും, എന്‍ഡിഎയും തമ്മിലായിരിക്കും. കേരളത്തില്‍ കോണ്‍ഗ്രസ് ഇല്ലാതാകുന്നതിനു പിന്നലെ പ്രധാന കാരണം വികസന വിരോധികളായതിനാലാണ്. പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ വികന പ്രവര്‍ത്തനങ്ങളുമായി മുമ്പോട്ട് പോകുന്നതാണെന്നു തുറന്നു പറഞ്ഞില്ലെങ്കിലും കോണ്‍ഗ്രസ് വികസന വിരോധികളാണെന്ന നാരായണന്‍നമ്പൂതിരിയുടെ അഭിപ്രായം അതാണ് സൂചിപ്പിക്കുന്നത്.
ഗ്രൂപ്പ് കളിച്ച് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കരുതെന്നു കോണ്‍ഗ്രസിനോട് മുസ്ലീംലീഗിന് പറയേണ്ടി വന്നത് കോണ്‍ഗ്രസിന്‍റെ ഗതികേടുകൊണ്ടാണെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. മുന്നണിയിലെ ഒരു ഘടകകക്ഷി പറയുന്നതു കേട്ട് പ്രവര്‍ത്തിക്കേണ്ട സഹാചര്യമാണ് ഉണ്ടായിരിക്കുന്നതെന്നും നാരായണന്‍നമ്പൂതിരി ആരോപിച്ചു. കേരളത്തില്‍ കോണ്‍ഗ്രസ് ഇല്ലാതായിരിക്കുന്നു. കേരളത്തില്‍ എല്‍ഡിഎഫിന് ബദലാകാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. കോണ്‍ഗ്രസ് അനുദിനം ഇല്ലാതായികൊണ്ടിരിക്കുന്നു. അതിനെ ഇല്ലാതാക്കന്‍ ആരും ശ്രമിക്കേണ്ട, അവര്‍ അതിന്‍റെ വക്കില്‍ എത്തിനില്‍ക്കുകയാണെന്നും നാരായണന്‍നമ്പൂതിരി പറഞ്ഞു