മങ്കടയില്‍ കുന്നത്ത് മുഹമ്മദിനെ എല്‍.ഡി.എഫ് പിന്തുണയ്ക്കുമെന്ന് എ വിജയരാഘവന്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മങ്കടയില്‍ മുസ്‌ലിം ലീഗ് വിമത സ്ഥാനാര്‍ത്ഥി കുന്നത്ത് മുഹമ്മദിനെ എല്‍.ഡി.എഫ് പിന്തുണയ്ക്കുമെന്ന് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. എല്‍.ഡി.എഫ് 140 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് ശേഷമാണ് മങ്കടയില്‍ ലീഗ് വിമതന്‍ വരുന്നത്. കുന്നത്ത് മുഹമ്മദ് സ്വതന്ത്രനായി പത്രിക നല്‍കി പിന്തുണ അഭ്യര്‍ത്ഥിക്കുകയായിരുന്നെന്നും ഇതോടെ എം പി അലവിയെ മാറ്റി കുന്നത്ത് മുഹമ്മദിനെ പിന്തുണയ്ക്കാന്‍ എല്‍.ഡി.എഫ് തീരുമാനിക്കുകയായിരുന്നു. സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്‍വാങ്ങുന്ന കാര്യം അലവി സ്ഥിരീകരിക്കുകയും ചെയ്തു. മങ്കടയില്‍ ജയിക്കുക എന്നതിനാണ് പ്രാധാന്യമെന്നും മഞ്ഞളാംകുഴി അലി ചതിച്ചുപോയതാണെന്നും അതിനുളള മറുപടി നല്‍കണമെന്നും അലവി പറഞ്ഞു.

പാലക്കാട് ഇത്തവണ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയിക്കുമെന്നും ഇടതുപക്ഷം ഇത്തവണ മികച്ച സ്ഥാനാര്‍ത്ഥിയെയാണ് മണ്ഡലത്തില്‍ നിര്‍ത്തിയതെന്നും എ വിജയരാഘവന്‍ പറഞ്ഞു. ബി.ജെ.പിയുമായി ഡീല്‍ നടത്താത്ത കോണ്‍ഗ്രസ് നേതാക്കളില്ലെന്നും നല്ല സ്ഥാനാര്‍ത്ഥിയെ ആക്ഷേപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന് ഏറ്റവും വലിയ അസെറ്റ് ആകുമെന്ന് പറഞ്ഞ് ഒരിക്കല്‍ നിര്‍ത്തിയ ആള്‍ ഇപ്പോള്‍ എവിടെയാണെന്നും വിജയരാഘവന്‍ ചോദിച്ചു. ‘തോല്‍വിയുടെ കാര്യത്തില്‍ മലപ്പുറത്ത് ഇടതുപക്ഷത്തിന് സര്‍വ്വകാല റെക്കോര്‍ഡ് ആണ് ഉളളത്. എന്നാലും ഇടതുപക്ഷം മത്സരിക്കും. കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും വരെ ഇവിടെ തോറ്റിട്ടുണ്ട്’: വിജയരാഘവന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...