രാജ്മോഹന്‍ ഉണ്ണിത്താന്റെ ആരോപണം തള്ളി ഷാനവാസ് പാദൂര്‍

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : തെരഞ്ഞെടുപ്പില്‍ ഡീല്‍ ജനങ്ങളോട് മാത്രമെന്ന് കാസർകോട്ടെ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഷാനവാസ് പാദൂര്‍. രാജ്മോഹന്‍ ഉണ്ണിത്താന്റെ ആരോപണം എന്ത് അടിസ്ഥാനത്തിലാണെന്ന് അറിയില്ല. ഡീലിനായല്ല, കാസര്‍കോടിന്റെ വികസനത്തിനായാണ് മത്സരിക്കുന്നതെന്നും ഷാനവാസ് പാദൂര്‍ പറഞ്ഞു. ബിജെപിയെ സഹായിക്കാനാണ് ഷാനവാസിനെ സ്ഥാനാര്‍ത്ഥിയാക്കിയതെന്നായിരുന്നു രാജ്മോഹന്‍ ഉണ്ണിത്താന്റെ ആരോപണം. സംസ്ഥാന തലത്തിലുള്ള ബിജെപി – സിപിഐഎം ഡീലിന്റെ ഭാഗമാണ് ഷാനവാസിന്റെ സ്ഥാനാര്‍ത്ഥിത്വം. കാസര്‍കോട് യുഡിഎഫിനെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യം.

യുഡിഎഫിന്റെ വഴിമുടക്കാനുള്ള ശ്രമത്തിന് ജനങ്ങള്‍ മറുപടി നല്‍കുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചിരുന്നു. കോണ്‍ഗ്രസ് അംഗമായിരുന്ന ഷാനവാസ് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച് ജയിച്ചിരുന്നു. എന്നാല്‍ ജില്ലാപഞ്ചായത്ത് അധ്യക്ഷസ്ഥാനം പങ്കിടണമെന്ന ധാരണ വന്നതോടെ കോണ്‍ഗ്രസുമായി അകലുകയും 2020ല്‍ ഇടതുസ്വതന്ത്രനായി മത്സരിച്ചു ജയിക്കുകയുമായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനം വിലക്കയറ്റത്തിലേക്ക് ; അരിക്കൊപ്പം പലവ്യഞ്ജനങ്ങൾക്കും തീവില

0
തിരുവനന്തപുരം : കേരളം രൂക്ഷമായ വിലക്കയറ്റത്തിലേക്ക് നീങ്ങുന്ന കാഴ്ചയാണ് പൊതുവിപണിയിൽ കാണുന്നത്....

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വൻ വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വൻ വർധനവ്. ഇന്ന് ഒറ്റയടിക്ക് സ്വർണ...

പാലക്കാട് ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ നിന്നും നഴ്സിന് അണലിയുടെ കടിയേറ്റു

0
പാലക്കാട്: സര്‍ക്കാര്‍ ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ നിന്നും നഴ്സിന് അണലിയുടെ കടിയേറ്റു....

ലോകത്തെ നടുക്കിയ കറുത്ത ദിനം ; ഹിരോഷിമ അണുബോംബ് ആക്രമണത്തിന് 81 വയസ്

0
81 വർഷങ്ങൾക്കു മുമ്പ്, ഇന്നേ ദിവസമാണ് ലോകത്താദ്യമായി യുദ്ധത്തിൽ അണുബോംബ് പ്രയോഗിച്ചത്....