വിദ്യാർത്ഥി യുവജന നേതാക്കളെ ഒക്കെ ക്രൂരമായി മർദ്ദിക്കുന്ന പോലീസ് നയമല്ല എൽഡിഎഫിന്‍റേത് ; കെ രാജൻ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: കേരളത്തിലെ എൽഡിഎഫ് സർക്കാരിൽ ഒരു പോലീസ് നയമുണ്ടെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു.  വിദ്യാർത്ഥി യുവജന നേതാക്കളെ ഒക്കെ ക്രൂരമായി മർദ്ദിക്കുന്ന പോലീസ് നയമല്ല എൽഡിഎഫിന്‍റേത്. എൽഡിഎഫ് സർക്കാരിന്‍റെ  പ്രഖ്യാപിത പോലീസ് നയത്തിൽ ഇടിമുറികൾ ഇല്ല, ലോക്കപ്പ് മർദ്ദനങ്ങൾ ഇല്ല. സർക്കാർ നയത്തിന് വിപരീതമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി എടുക്കേണ്ടിവരും. സിപിഐ കൂടി ചേർന്ന് തയ്യാറാക്കിയതാണ് ഇടതുപക്ഷത്തിന്‍റെ  പോലീസ് നയം. ഇങ്ങനെ തയ്യാറാക്കിയ പോലീസ് നയം വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടു കൊണ്ടുപോകണം എന്നാണ് സിപിഐയുടെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ പുറത്തുവന്ന പരാതികൾ പലവിധത്തിൽ ഉണ്ട്. ഈ സർക്കാരിന്‍റെ കാലത്ത് മാത്രമല്ല യുഡിഎഫ് സർക്കാരിന്‍റെ  കാലത്ത് നടന്ന മർദ്ദനങ്ങളുടെ പരാതികളും ഉണ്ട്. പോലീസ് നയത്തിൽ വിട്ടുവീഴ്ച പാടില്ല. ഈ സർക്കാരിന്‍റെ കീഴിൽ പോലീസിൽ ജോലി ചെയ്യണമെങ്കിൽ ഉദ്യോഗസ്ഥർ സർക്കാരിന്‍റെ  പോലീസ് നയം കൃത്യമായി പാലിക്കണം. പോലീസ് നയം പാലിക്കണമെന്നത് ഉദ്യോഗസ്ഥർക്ക് നൽകുന്ന കർശന മുന്നറിയിപ്പ് തന്നെയാണ്. പോലീസിനെതിരെ പരാതി ഉയരുന്ന സാഹചര്യം ഗൗരവമുള്ളതാണ്. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ഉണ്ടാകണം. പോലീസിനെതിരെ ഉയർന്നുവരുന്ന പരാതികളെ കുറിച്ച് കൃത്യമായ അന്വേഷണം ഉണ്ടാവണം. പൊതു സമൂഹത്തിന്റെ മുന്നിൽ പുകമറ ഉണ്ടാകാൻ പാടില്ല. സർക്കാർ നേരിട്ട് ഇടപെടേണ്ട ഘട്ടമുണ്ടായാൽ ഇടപെടണമെന്നും മന്ത്രി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ പരിപാടികൾക്കായി വീണ്ടും സർക്കാരിന്റെ വാടക ഹെലികോപ്റ്റർ ഉപയോഗിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ

0
തിരുവനന്തപുരം: സ്വകാര്യ പരിപാടികൾക്കായി വീണ്ടും സർക്കാരിന്റെ വാടക ഹെലികോപ്റ്റർ ഉപയോഗിച്ച് മുഖ്യമന്ത്രി...

നാടിന്റെ സാമൂഹിക – സാംസ്കാരിക പുരോഗതിക്ക് പ്രവാസികളുടെ പങ്ക് പ്രശംസനീയം : അഡ്വ.വര്‍ഗീസ് മാമ്മന്‍...

0
ദോഹ : നാടിന്റെ സാമൂഹിക - സാംസ്കാരിക പുരോഗതിക്ക് പ്രവാസികള്‍ വഹിക്കുന്ന...

റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മാതൃകാ പഠന കേന്ദ്രമായി മാറുന്നു : ആദ്യ ഘട്ട...

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മാതൃക പഠന കേന്ദ്രമായി മാറുന്നതിന്റെ ...

പിണറായിക്കെതിരായ ഇ ഡി നടപടിയിൽ പ്രതികരണവുമായി എൻ കെ പ്രേമചന്ദ്രൻ എം പി

0
കൊല്ലം: പിണറായിക്കെതിരായ ഇ ഡി നടപടിയിൽ പ്രതികരണവുമായി എൻ കെ പ്രേമചന്ദ്രൻ...