നല്ല ഒരു മുഖ്യമന്ത്രിയെ കേരളത്തിന് നൽകണമെന്ന് എൽദോസ്‌ കുന്നപ്പിള്ളി

For full experience, Download our mobile application:
Get it on Google Play

എറണാകുളം : നല്ല ഒരു മുഖ്യമന്ത്രിയെ കേരളത്തിന് നൽകണമെന്ന് എൽദോസ്‌ കുന്നപ്പിള്ളി. എല്ലാവരും കഠിനാധ്വാനം ചെയ്യുന്നവരാണ്. കേരളത്തിന്റെ സ്പന്ദനം മനസ്സിലാക്കി വേണം തീരുമാനമെടുക്കാൻ. അനുകൂലമായ തീരുമാനം കൈക്കൊള്ളും എന്നാണ് പ്രതീക്ഷ. ജനങ്ങളുടെ വികാരം കണക്കിലെടുത്തു കൊണ്ടായിരിക്കും തീരുമാനം. ജനങ്ങളുടെ പ്രതീക്ഷക്കൊത്തൊരു തീരുമാനം വരുമെന്ന് കരുതുന്നു. ആർക്കാണ് കൂടുതൽ പിന്തുണ എന്നറിയില്ല. അതെന്റെ വിഷയമല്ല. വലിയ ഉത്തരവാദിത്തമാണ് കേരളത്തിലെ ജനങ്ങൾ നൽകിയിരിക്കുന്നത്. പ്രവർത്തകർ കഷ്ടപ്പെട്ടുണ്ടാക്കിയ വിജയമാണ്. ജനങ്ങളുടെ മനസ്സിൽ ഒരാഗ്രഹം ഉണ്ട്. ആ ആഗ്രഹം സഫലമാക്കാൻ എഐസിസി തയ്യാറാകണം. പട നയിച്ചവൻ മുഖ്യമന്ത്രിയാകണോ എന്ന ചോദ്യത്തിന് അദ്ദേഹം തലകുലുക്കിയായിരുന്നു മറുപടി നൽകിയത്.

അതേസമയം കേരളത്തിലെ മുഖ്യമന്ത്രി ചർച്ച നിർണായക ഘട്ടത്തിലേക്ക് കടക്കുന്നു. മുഖ്യമന്ത്രി പദവിക്കായി ചരടുവലിക്കുന്ന നേതാക്കളെ ഹൈക്കമാന്റ് ഡൽഹിയിലേക്ക് വിളിപ്പിച്ചു. വിഡി സതീശനും രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ഇന്ന് ഡൽഹിക്ക് പുറപ്പെടും. നിലവിൽ കെസി വേണു​ഗോപാൽ ഡൽഹിയിൽ തുടരുകയാണ്. നേതാക്കളെല്ലാവരും ഡൽഹിയിലെത്തുന്നതോടെ നാളെ നിർണ്ണായക ചർച്ച നടക്കും. നിരീക്ഷകരുടെ റിപ്പോർട്ടും പൊതുസ്ഥിതിയും ചർച്ചയാകും.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളില്‍ എസ്.പി.സി യൂണിറ്റിന്റെ ഓണം ക്യാമ്പ് നടന്നു

0
പത്തനംതിട്ട : പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ...

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...