വ്യാജരേഖയുണ്ടാക്കി അവയവദാനത്തട്ടിപ്പു നടത്തിയ കേസിലെ പ്രതികൾ അവയവ കച്ചവട മാഫിയയുടെ കണ്ണികളെന്ന് പോലീസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊച്ചിയിൽ വ്യാജരേഖയുണ്ടാക്കി അവയവദാനത്തട്ടിപ്പു നടത്തിയ കേസിലെ പ്രതികൾ അവയവ കച്ചവട മാഫിയയുടെ കണ്ണികളെന്ന് പോലീസ്. എറണാകുളം പള്ളിക്കര കേന്ദ്രീകരിച്ച് പ്രവർത്തിച്ച ആറംഗ സംഘത്തിൽ അഭിഭാഷകർ മുതൽ വ്യാപാരി വ്യവസായ സമിതി നേതാവ് വരെയാണ് ഭാഗമായത്. അറസ്റ്റിലായ പ്രതികളിൽ നിന്ന് എറണാകുളം എംപി ഹൈബി ഈഡൻ, ഉദുമ മുൻ എംഎംൽഎ സിഎച്ച് കുഞ്ഞമ്പു എന്നിവരുടെ പേരിലുണ്ടാക്കിയ കൃത്രിമ രേഖകൾ പോലീസ് പിടിച്ചെടുത്തു. ഒന്നാം പ്രതിയും മുഖ്യ ഏജൻ്റുമായ നജീബ്, നജീബിൻ്റെ ഭാര്യ റഷീദ, കുന്നത്തുനാട് സ്വദേശി സണ്ണി വര്‍ഗീസും ഭാര്യ സിനിയും, ഇവരുടെ കടയിലെ ജീവനക്കാരൻ ആസിഫ് എന്നിവരെയാണ് നിലവിൽ പോലീസ് പിടികൂടിയത്.

സണ്ണിക്ക് പള്ളിക്കരയിൽ സൺ കമ്യൂണിക്കേഷൻസ് എന്നൊരു സ്ഥാപനമുണ്ട്. ഇവിടെ നിന്നാണ് ക‍ൃത്രിമ രേഖകൾ തയ്യാറാക്കുന്നതും പ്രിൻ്റെടുക്കുന്നതും. സ്ഥാപനത്തിൽ നടത്തിയ റെയ്ഡിൽ ജനപ്രതിനിധികളുടെ പേരിൽ തയ്യാറാക്കിയ വ്യാജ രേഖകൾ കണ്ടെടുത്തു. ഉദുമ മുൻ എംഎൽഎ സിഎച്ച് കുഞ്ഞമ്പുവിൻ്റെ പേരിലുള്ള വ്യാജ ലെറ്റര്‍ ഹെഡുകളും ഹൈബി ഈഡൻ്റെ പേരിലുള്ള അഫിഡവിറ്റുകളും പരിശോധനയ്ക്കിടെ കിട്ടി. വിവിധ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ പേരും സീലുമുള്ള ബ്ലാക്ക് പേപ്പറുകളും പ്രതികൾ ഉപയോഗിച്ചിരുന്നതായും പോലീസ് കണ്ടെത്തി.

ഇവയെല്ലാം പിടികൂടിയ ഷോപ്പിൻ്റെ ഉടമ സണ്ണി കുന്നത്തുനാട് മര്‍ച്ചൻ്റസ് അസോസിയേഷൻ പ്രസിഡൻ്റ് കൂടിയാണ്. പിടിയിലായവര്‍ക്ക് പുറമെ, വലിയൊരു ശൃംഖല അവയവദാനത്തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രവ‍ര്‍ത്തിക്കുന്നുണ്ടെന്ന് പോലീസ്. സാമ്പത്തിക പരാധീനതകൾ അനുഭവിക്കുന്നവരെയാണ് സംഘം വലയിലാകുന്നത്. പണം നൽകി പ്രലോഭിപ്പിച്ചാണ് അവയവ ദാനത്തിന് അനുമതി നേടുന്നത്. പിന്നാലെ കൃത്രിമ രേഖകൾ ഉണ്ടാക്കിയാണ് അവയവ ദാന നടപടികൾക്ക് പ്രതികൾ വേഗം കൂട്ടുക. പ്രധാന പ്രതി നജീബിൻ്റെ ഭാര്യ റഷീദ തന്നെയാണ് അവയവക്കച്ചവടത്തിൻ്റെ വിവരങ്ങൾ പോലീസിന് മുന്നിൽ വെളിപ്പെടുത്തിയത്. മൂന്നുവര്‍ഷമായി പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടവര്‍ റാക്കറ്റിൽ സജീവമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജയിൽചട്ടം ചോദ്യംചെയ്ത് അമീറുൾ ഇസ്‌ലാമിന്റെ ഹർജി ; സംസ്ഥാനത്തിന് സുപ്രീം കോടതി നോട്ടീസ്

0
ന്യൂഡൽഹി : കേരളത്തിന്റെ 2014-ലെ ജയിൽചട്ടം ചോദ്യംചെയ്ത് പെരുമ്പാവൂർ ജിഷ വധക്കേസ്...

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...