എംഡിഎംഎ വിൽപ്പന തൊഴിലാക്കിയ സംഘത്തിലെ പ്രധാനിയും കൂട്ടാളിയും പിടിയിൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : എംഡിഎംഎ വിൽപ്പന തൊഴിലാക്കിയ സംഘത്തിലെ പ്രധാനിയും കൂട്ടാളിയും പിടിയിൽ. കൊണ്ടോട്ടി തുറക്കൽ സ്വദേശി നിസാർ ബാബു (ബെൻസ് ബാബു -42), തിരുനാവായ പട്ടർനടക്കാവ് സ്വദേശി ഒരുവിൽ മുഹമ്മദ് (33) എന്നിവരാണ് അറസ്റ്റിലായത്. സംസ്ഥാനത്തേക്ക് വൻതോതിൽ എംഡിഎംഎ എത്തിച്ച് വിൽപ്പന നടത്തുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനിയാണ് നിസാർ ബാബുവെന്ന് പോലീസ് പറഞ്ഞു. ബെംഗളൂരുവിൽ നിന്നാണ് കൊണ്ടോട്ടി പോലീസ് ഇൻസ്‌പെക്ടർ നൗഫലിന്റെ നേതൃത്വത്തിലുള്ള സംഘം ഇരുവരെയും പിടികൂടിയത്. നേരത്തെ ഒരു ലക്ഷം രൂപയുടെ എം ഡി എം എയുമായി കോഴിക്കോട് പറമ്പിൽ ബസാർ സ്വദേശി മുഹമ്മദ് ആഷിഖിനെ (27) കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രി പരിസരത്തു നിന്ന് പോലീസ് നേരത്തെ പിടികൂടിയിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് നിസാർ ബാബുവും മുഹമ്മദും വലയിലായത്. സംഘത്തിലെ മറ്റുള്ളവരെ കുറിച്ചും വ്യക്തമായ വിവരങ്ങൾ ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

നിസാർ ബാബു കഴിഞ്ഞ വർഷം 300 ഗ്രാം എം ഡി എം എ, 30 കിലോ കഞ്ചാവ് എന്നിവയുമായി ബംഗളൂരുവിൽ പിടിയിലായി മൂന്ന് മാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. വൈത്തിരി, ചേവായൂർ, മഞ്ചേരി, അരീക്കോട്, കൊണ്ടോട്ടി, തിരുവമ്പാടി സ്റ്റേഷനുകളിലായി കവർച്ച പോക്‌സോ കേസുകളിലും ഇയാൾ പ്രതിയാണ്. 100 ഗ്രാം എം ഡി എം എയുമായി മുഹമ്മദും ബംഗളൂരു പോലീസിന്റെ പിടിയിലായി ജാമ്യത്തിലിറങ്ങിയതാണ്. തുടർന്നാണ് ഇരുവരും കേരളത്തിലേക്കുള്ള ലഹരിക്കടത്തിൽ സജീവമായതെന്ന് പോലീസ് പറഞ്ഞു. സംഘത്തിലുൾപ്പെട്ട മറ്റുള്ളവർ നിരീക്ഷണത്തിലാണ്. കൊണ്ടോട്ടി ഡിവൈഎസ്പി പി ഷിബു. ഇൻസ്‌പെക്ടർ നൗഫൽ എന്നിവരുടെ നേതൃത്വത്തിൽ ഡാൻസാഫ് സംഘവും കൊണ്ടോട്ടി പോലീസും ചേർന്നാണ് കേസ് അന്വേഷിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് മന്ത്രി എം ലിജു

0
കോട്ടയം: കോട്ടയം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ ബാറുകളിൽ നിന്ന് പണപ്പിരിവ് നടത്തിയ...

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ എട്ട് മലയാളികളെ കാണാതായെന്ന് നോര്‍ക്ക റൂട്ട്‌സ്

0
തിരുവനന്തപുരം: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ എട്ട് മലയാളികളെ കാണാതായെന്ന് നോര്‍ക്ക റൂട്ട്‌സ്....