Friday, December 13, 2024 5:49 pm

ഓട്ടിസം സ്‌കൂളുകൾക്ക് രജിസ്‌ട്രേഷൻ ഏർപ്പെടുത്തും : ആരോഗ്യ മന്ത്രി കെ. കെ ശൈലജ

For full experience, Download our mobile application:
Get it on Google Play

കൊതനെല്ലൂര്‍ : സംസ്ഥാനത്തെ ഓട്ടിസം സ്‌കൂളുകൾക്ക് സർക്കാർ രജിസ്‌ട്രേഷൻ ഏർപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ടീച്ചർ പറഞ്ഞു. ഓട്ടിസം സ്‌കൂളുകളിൽ സർക്കാരിന്റെ  കൃത്യമായ നിരീക്ഷണം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കോതനല്ലൂർ ലീഡേഴ്‌സ് ആൻഡ് ലാഡേഴ്‌സ് ഇന്റർനാഷണൽ ഓട്ടിസം സ്‌കൂളിന്റെ  വാർഷികാഘോഷവും അവാര്‍ഡ് ദാനവും രാജ്യത്തെ പ്രഥമ അന്തർദ്ദേശീയ ഓട്ടിസം പാർക്ക് പദ്ധതിയുടെ ഉദ്ഘാടനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ സംരക്ഷണത്തിനെന്ന പേരിൽ ചിലയിടങ്ങളിൽ തുടങ്ങിയ സ്‌കൂളുകളുടെ പ്രവർത്തനം പരിതാപകരമാണെന്നും കുട്ടികളെ ഉപദ്രവിക്കുന്നതായി പരാതികളുണ്ടെന്നും മന്ത്രി പറഞ്ഞു.

ലിസ കാമ്പസിൽ നിർമ്മിച്ച പ്ലേ തെറാപ്പി സെൻററിന്റെ ഉദ്ഘാടനം തോമസ് ചാഴികാടൻ എം പി നിർവഹിച്ചു. സെൻസറി ഇന്റഗ്രേഷൻ യുണിറ്റ്, ഒക്ക്യൂപ്പേഷണൽ തെറാപ്പി സെന്റർ എന്നിവയുടെ ഉദ്ഘാടനങ്ങൾ യഥാക്രമം എം എൽ എമാരായ അഡ്വ. മോൻസ് ജോസഫ്, അഡ്വ. കെ. സുരേഷ് കുറുപ്പ് എന്നിവർ നിർവഹിച്ചു.

ലീഡേഴ്‌സ് ആൻഡ് ലാഡേഴ്‌സ് ഇന്റർനാഷണൽ സ്‌കൂൾ ഓഫ് ഓട്ടിസം ഏർപ്പെടുത്തിയ 2019ലെ ലിസ അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്തു. ലിസ ലൈഫ് എന്റിച്ച്‌മെന്റ് അവാർഡ് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചറിന് ചടങ്ങിൽ സമ്മാനിച്ചു. ലിസ മീഡിയ അവാർഡ് മാധ്യമ പ്രവർത്തകൻ സന്തോഷ് ജോൺ തൂവലിനും, ലിസ ഹെൽത്ത് കെയർ അവാർഡ്, മുവാറ്റുപുഴയിലെ ഡെന്റ്‌കെയർ ഡെന്റൽ ലാബ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും എം. ഡി യുമായ ജോൺ കുര്യക്കോസിനും മന്ത്രി കെ. കെ. ശൈലജ ടീച്ചർ നൽകി.

ഡോ: കെ. എസ്. രാധകൃഷ്ണൻ അധ്യക്ഷനായിരുന്നു. വി. എൻ. വാസവൻ എക്‌സ് എം എൽ എ,, മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനു ജോർജ്, സ്റ്റീഫൻ ജോർജ് എക്‌സ് എം എൽ എ,, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സക്കറിയാസ് കുതിരവേലി, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജു പഴയപുരയ്ക്കൽ, മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് അംഗം കോമളവല്ലി രവീന്ദ്രൻ, ഏറ്റുമാനൂർ മുനിസിപ്പാലിറ്റി മുൻ ചെയർമാൻ ജോയി ഊന്നുകല്ലേൽ, മാധ്യമ പ്രവർത്തകരായ അനീഷ് ആനിയ്ക്കാട്, വന്ദന മോഹൻദാസ്, ബിജു പഴയപുരയ്ക്കൽ, ലിസ ഇന്റർനാഷണൽ ഓട്ടിസം സ്‌കൂൾ സ്ഥാപകരായ സാബു തോമസ്, ജലീഷ് പീറ്റർ, മിനു ഏലിയാസ്, അവാർഡ് ജേതാക്കളായ സന്തോഷ് ജോൺ തൂവൽ, ഡെന്റ്‌കെയർ ഡെന്റൽ ലാബ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും എം. ഡി യുമായ ജോൺ കുരിയാക്കോസ്, ഗായത്രി മോഹൻ എന്നിവർ പ്രസംഗിച്ചു.

അടിക്കുറിപ്പ്:

kkkkk
rajan-new
ncs-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നടിയെ ആക്രമിച്ച കേസ് : അന്തിമ വാദം തുറന്ന കോടതിയിൽ വേണമെന്ന ഹർജി തിങ്കളാഴ്ച്ച...

0
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്നുള്ള...

ബെംഗളൂരുവിൽ ടെക്കി യുവാവ് ആത്മഹത്യ ചെയ്ത കേസിൽ അന്വേഷണം ഊര്‍ജിതമാക്കി കര്‍ണാടക പോലീസ്

0
ബെംഗളൂരു: ബെംഗളൂരുവിൽ ടെക്കി യുവാവ് ആത്മഹത്യ ചെയ്ത കേസിൽ അന്വേഷണം ഊര്‍ജിതമാക്കി...

പനയമ്പാടം അപകടം : രണ്ടു ലോറി ഡ്രൈവര്‍മാര്‍ക്കെതിരെയും കേസ്

0
പാലക്കാട്: കല്ലടിക്കോട് പനയമ്പാടത്ത് ലോറി മറിഞ്ഞ് നാലു വിദ്യാര്‍ത്ഥിനികള്‍ മരിച്ച സംഭവത്തില്‍...

കൊ​ച്ചി​യി​ൽ വാ​നും കാ​റും കൂ​ട്ടി​യി​ടി​ച്ച് ; ഒ​രാ​ള്‍​ക്ക് ദാ​രു​ണാ​ന്ത്യം

0
കൊ​ച്ചി: എ​റ​ണാ​കു​ളം ലോ ​കോ​ള​ജി​ന് മു​ൻ​പി​ൽ വാ​നും കാ​റും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ള്‍...