യുഡിഎഫ് ഘടകകക്ഷികളെ പിണക്കാതെ മുന്നോട്ട് പോകണമെന്ന് വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ കെപിസിസി നേതൃയോഗത്തില്‍ നേതാക്കള്‍

For full experience, Download our mobile application:
Get it on Google Play

വയനാട് : യുഡിഎഫ് ഘടകകക്ഷികളെ പിണക്കാതെ മുന്നോട്ട് പോകണമെന്ന് വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ കെപിസിസി നേതൃയോഗത്തില്‍ നേതാക്കള്‍. പരാമവധി സാമുദായിക നേതാക്കളെ ഒപ്പം നിര്‍ത്തണമെന്നാണ് നേതാക്കളുടെ അഭിപ്രായം. നിയമസഭാ തിരഞ്ഞെടുപ്പില്‍ അമിത ആത്മവിശ്വാസം പാടില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി പറഞ്ഞു. കൂടുതല്‍ സീറ്റ് ആവശ്യം ഉള്‍പ്പെടെ മുസ്ലീം ലീഗ് മുന്നോട്ട് വെയ്ക്കാനിരിക്കെ ലീഗിനും പ്രതീക്ഷ നല്‍കുന്ന അഭിപ്രായങ്ങളാണ് യോഗത്തില്‍ ഉയര്‍ന്നത്. ഘടകകക്ഷികളെ പിണക്കാതെ മുന്നോട്ടുപോകണമെന്നാണ് ഉയര്‍ന്നുവന്ന പ്രധാന നിര്‍ദേശം. ഘടകകക്ഷികളുമായി കോണ്‍ഗ്രസിന് നല്ല ബന്ധമാണ് ഇപ്പോഴുള്ളത്. ഇത് നിലനിര്‍ത്തി മുന്നോട്ടുപോകണമെന്നാണ് മുതിര്‍ന്ന നേതാക്കളുടെ ഉള്‍പ്പെടെ അഭിപ്രായം. സീറ്റ് ചര്‍ച്ചകള്‍ ഘടകകക്ഷികളെ പിണക്കാതെ നടത്തണമെന്ന് രമേശ് ചെന്നിത്തല യോഗത്തില്‍ ആവശ്യപ്പെട്ടു.

കെ മുരളീധരന്റേയും അഭിപ്രായം സമാനമായിരുന്നു. സമുദായ സംഘടനകളെ പരമാവധി കൂടെ നിര്‍ത്തണമെന്ന് അഭിപ്രായമുയര്‍ത്തിയതും കെ മുരളീധരനാണ്. 2019ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് ദീപാദാസ് മുന്‍ഷി കര്‍ശനമായ മുന്നറിയിപ്പ് കേരളത്തിലെ നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്നത്. മുന്‍ തിരഞ്ഞെടുപ്പിലെ പോലെ അമിത ആത്മവിശ്വാസം പാടില്ല. അനായാസം ജയിക്കാനാകുമെന്ന് കരുതിയത് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിനയായോ എന്നുള്‍പ്പെടെ സൂചിപ്പിച്ചുകൊണ്ടായിരുന്നു ദീപാദാസ് മുന്‍ഷി സംസാരിച്ചത്. ഇത്തവണ അങ്ങനെയൊരു അബദ്ധം സംഭവിക്കാന്‍ പാടില്ല. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം കണ്ട് അമിത ആത്മവിശ്വാസം പാടില്ല. നന്നായി പരിശ്രമിക്കണമെന്നും ദീപാദാസ് മുന്‍ഷി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...